From Wikipedia, the free encyclopedia
സുകർണോ(Soerabaia, 6 June 1901 – Djakarta, 21 June 1970) ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്നു. 1945 മുതൽ 1967 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു. [2]
Sukarno | |
Sukarno in 1949 | |
1st President of Indonesia | |
പദവിയിൽ 18 August 1945 – 12 March 1967 | |
വൈസ് പ്രസിഡന്റ് | Mohammad Hatta |
---|---|
പ്രധാനമന്ത്രി | Sutan Sjahrir Amir Sjarifuddin Muhammad Hatta Abdul Halim Muhammad Natsir Soekiman Wirjosandjojo Wilopo Ali Sastroamidjojo Burhanuddin Harahap Djuanda Kartawidjaja |
മുൻഗാമി | position established |
പിൻഗാമി | Suharto |
12th Prime Minister of Indonesia as President of Indonesia For Life | |
പദവിയിൽ 9 July 1959 – 25 July 1966 | |
പ്രസിഡന്റ് | Sukarno |
മുൻഗാമി | Djuanda Kartawidjaja |
പിൻഗാമി | Post abolished |
ജനനം | Soerabaia, East Java, Dutch East Indies[1] | 6 ജൂൺ 1901
മരണം | 21 ജൂൺ 1970 69) Djakarta, Indonesia | (പ്രായം
രാഷ്ട്രീയകക്ഷി | Indonesian National Party |
ജീവിതപങ്കാളി | Oetari Inggit Garnasih Fatmawati (m. 1943–1960) Hartini Kartini Manoppo Dewi Sukarno (m. 1960–1970, his death) Haryati Yurike Sanger Heldy Djafar |
മക്കൾ | From Inggit
From Fatmawati
From Hartini
From Ratna
From Haryati
From Kartini M
|
മതം | Sunni Islam |
ഒപ്പ് |
നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുനിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമായി. ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടന്ന അദ്ദേഹം ജപ്പാൻകാർ ഇന്തോനേഷ്യ കീഴടക്കിയപ്പോഴായിരുന്നു പുറത്തുവന്നത്. ജപ്പാൻകാർക്ക് ജനങ്ങളിൽനിന്നും പിൻതുണ ലഭിക്കാനായി അദ്ദേഹം സഹായിച്ചു. പകരം അവരുടെ ദേശീയപ്രസ്ഥാനത്തെ സഹായിക്കാൻ ജപ്പാൻകാർ നിലകൊണ്ടു. ജപ്പാൻ യുദ്ധത്തിൽ കീഴടങ്ങിയതിനാൽ സുകർണോയും മൊഹമ്മദ് ഹട്ടായും 1945 ആഗസ്റ്റ് 17നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സുകർണോയെ ആദ്യ പ്രസിഡന്റായി നിയമിച്ചു. ഡച്ചുകാർ തങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്തോനേഷ്യയെ കയ്യൊഴിയാൻ വൈമുഖ്യം കാട്ടിയ സമയം നയതന്ത്രത്തിലൂടെയും സൈനികനടപടികളിലൂറ്റെയും 1949ൽ ഇന്തോനേഷ്യയ്ക്ക് പൂർണ്ണസ്വാതന്ത്ര്യം നേടിക്കൊടുത്തു. സംഘർഷഭരിതവും കുഴഞ്ഞുമറിഞ്ഞതുമായ പാർലിമെന്ററി ജനാധിപത്യകാലഘട്ടത്തിനുശേഷം 1957ൽ അദ്ദേഹം ഏകാധിപത്യപരമായ നിയന്ത്രിത ജനാധിപത്യരീതി കൊണ്ടുവന്നു. ഇതു വൈവിധ്യം നിറഞ്ഞതും സംഘർഷഭരിതവുമായ ഇന്തോനേഷ്യയിൽ സമാധാനം സൃഷ്ടിക്കാൻ ഒട്ടൊക്കെ സഹായിച്ചു. 1960കളിൽ അദ്ദേഹം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിക്കു പിന്തുണ നൽകി ഇന്തോനേഷ്യയെ ഇടത്തേയ്ക്കു നയിക്കാൻ ഒരുങ്ങി. സാമ്രാജ്യത്വവിരുദ്ധമായ വിദേശനയങ്ങൾ പിന്തുടർന്ന് ചൈനയിൽനിന്നും സോവിയറ്റ് യൂണിയനിൽ നിന്നും സഹായം തേടി. 1965-ലെ 30 സെപ്റ്റംബർ മുന്നേറ്റം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ചയ്ക്കിടയാക്കി. 1967-ൽ അദ്ദേഹത്തിന്റെ ഒരു സൈന്യനേതാവായിരുന്ന സുഹാർത്തോ ഭരണം പിടിച്ചെടുത്ത് സുകാർണോയുടെ മരണംവരെ വീട്ടുതടങ്കലിലാക്കി.
സുകരണോയുടെ പിതാവ് ജാവയിലെ പ്രാഥമിക പാഠശാലയിലെ അദ്ധ്യാപകനായ ഉന്നതകുലജാതനായ റാഡെൻ സുകേമി സൊസൊറോദിഹർഡ്ജോ ആയിരുന്നു. മാതാവ് ബാലിയിലെ ബ്രാഹ്മണജാതിയിൽപ്പെട്ട ഇദ അയു ന്യോമൻ റായ് ആയിരുന്നു. അന്ന് ഡച്ച് ആധിപത്യത്തിലായിരുന്ന ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ട ഇന്നത്തെ ഇന്തോനേഷ്യയിലെ സുരബായയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുസ്നോ എന്നായിരുന്നു.[3]Javanese pronunciation: [kʊsnɔ] 1912 പ്രാദേശികമായ ഒരു പ്രാഥമികപാഠശാലയിൽനിന്നും പഠിച്ചിറങ്ങിയ അദ്ദേഹം, മൊജോകർത്തായിലുള്ള ഒരു ഡച്ചുസ്കൂളിൽ ചേർന്നു. തുടർന്നു അദ്ദേഹം Hogere Burger School (Dutch-college preparatory school)ൽ ചേർന്നു പഠിച്ചു. അതിനുശേഷം Technische Hogeschool (Bandoeng Institute of Technology) ചേർന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ആർക്കിടെക്ചറിനു പ്രാധാന്യം കൊടുത്തു പഠിച്ചു. 1926 മേയ് 25നു സുകർണോ എഞ്ചിനീയറിങ്ങ് ഡിഗ്രി പാസ്സായി. തന്റെ സർവ്വകലാശാല സഹപാഠിയായ അൻവാരിയുമൊത്ത് അദ്ദേഹം ബന്ദുങ്ങിൽസുകർണോ ആൻഡ് അൻവാരി എന്ന കെട്ടിടനിർമ്മാണ സംരംഭം തുടങ്ങി. ബന്ദുങ്ങിൽ ഇന്നു കാണുന്ന പ്രധാനപ്പെട്ട പല കെട്ടിടങ്ങളും സുകർണോയുടെ രൂപകല്പനയിൽ നിർമ്മിക്കപ്പെട്ടതാണ്. പ്രസിഡന്റ് ആയിരുന്നപ്പോഴും അദ്ദേഹം പല സ്മാരകങ്ങളുടെയും നിർമ്മാണത്തിനു വേണ്ട രൂപകല്പന തയ്യാറാക്കി.
സുകർണോ അനേകം ഭാഷകളിൽ പ്രവീണനായിരുന്നു. തന്റെ മാതൃഭാഷയായ ജാവാനീസ് ഭാഷയെക്കൂടാതെ സുന്ദനീസ്, ബാലിനീസ്, ഇന്തോനേഷ്യൻ എന്നിവയിലും ഡച്ചുഭാഷയോടൊപ്പം പ്രാവീണ്യമുണ്ടായിരുന്നു. ജർമൻ, ഇംഗ്ലിഷ്, അറബിക്, ജപ്പാനീസ്, ഫ്രഞ്ച് ഭാഷകളും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. [4]
തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്തത്തെ നിരാകരിച്ചു. ജന്മിത്തം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്തമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. ("exploitation of humans by other humans" (exploitation de l'homme par l'homme) ഇന്തോനേഷ്യൻ ജനതയുടെ പട്ടിണിക്കു കാരണം ഡച്ചുകാരുടെ ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യൻ ജനങ്ങളിൽ ദേശീയബോധമുണ്ടാക്കാൻ അദ്ദേഹം ഇത്തരം തന്റെ ആദർശങ്ങൾ തന്റെ വസ്ത്രധാരണത്തിലും ആസൂത്രണത്തിലും (പ്രത്യേകിച്ച് തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയുടെ രൂപകല്പനയിൽ) തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. പക്ഷെ, പോപ് യൂസിക് മോഡേൺ ആർട്ട് എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.[5]
ബന്ദുങ്ങിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹം യൂറോപ്യനും, അമേരിക്കനും, ദേശീയവും, കമ്യൂണിസ്റ്റു തത്ത്വശാസ്ത്രപരവും, മതപരവുമായ എല്ലാവിധ ചിന്താധാരകളുമായി ഇടപഴകിയിരുന്നു. ഇതിൽനിന്നുമെല്ലാം ഉരുത്തിരിഞ്ഞ തന്റെതായ ഇന്തോനേഷ്യയുടെ പ്രാദേശിക പരിസ്ഥിതിക്കു യോജിച്ച സ്വയംപര്യാപ്തതയുള്ള ഒരു സോഷ്യലിസ്റ്റുതത്വശാസ്ത്രം അദ്ദേഹം പിന്നീടു രൂപപ്പെടുത്തിയെടുത്തു. മാർഹൈനിസം എന്നാണ് അദ്ദേഹം തന്റെ തത്ത്വശാസ്ത്രത്തെ വിളിച്ചത്. ബന്ദുങ്ങിന്റെ തെക്കുഭാഗത്തു ജീവിച്ചിരുന്ന മാർഹൈൻ എന്ന ഒരു കർഷകന്റെ ജീവിതരീതി കണ്ടാണ് അദ്ദേഹം ഈ പേരു നൽകിയത്. തനിക്കു ലഭിച്ച തന്റെ ചെറിയ സ്ഥലത്ത് ജോലിചെയ്ത് ആ വരുമാനം കൊണ്ട് തന്റെ കുടുംബത്തെ നന്നായി കൊണ്ടുപോയ കർഷകനായിരുന്നു മാർഹൈൻ.
1927 ജൂലൈ 4നു സുകർണോയും കൂട്ടുകാരും ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കാനായി Partai Nasional Indonesia (PNI) എന്ന പാർട്ടി സ്ഥാപിച്ച. അതിന്റെ ആദ്യ നേതാവ് സുകർണോ ആയിരുന്നു. സാമ്രാജ്യത്തത്തെയും കാപ്പിറ്റലിസത്തെയും എതിർത്ത പാർട്ടിക്ക് ഇന്തോനേഷ്യയുടെ സ്വാതന്ത്യം ആയിരുന്നു ലക്ഷ്യം. കാരണം ക്യാപ്പിറ്റലിസവും സാമ്രാജ്യത്തവും ആയിരുന്നു ഇന്തോനേഷ്യയുടെ ജനങ്ങളുടെ ജീവിതരീതിയെ ദുഷ്കരമാക്കിയത്. മാത്രമല്ല പാർട്ടി മതേതരത്വത്തെ തങ്ങളുടെ പ്രധാന ആദർശമാക്കി അതിലൂടെ അന്നത്തെ ഡച്ച് ഈസ്റ്റിന്ത്യയായിരുന്ന ഇന്തോനേഷ്യയിലെ വൈവിധ്യം നിറഞ്ഞ സംസ്കാരത്തെ ഒന്നിപ്പിച്ച് ഒരു ശക്തമായ് ഐന്തോനേഷ്യയെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടു. ജപ്പാൻ ഈ സമയം പാശ്ചാാത്യ ശക്തികളോട് യുദ്ധം ചെയ്യുമെന്നും അപ്പോൾ ജപ്പാന്റെ സഹായത്തോടേ ജാവയുടെ സ്വാതന്ത്ര്യം സാധ്യമാകും എന്നു കണക്കുകൂട്ടി. 1920 കളിൽ സരെകാത് ഇസ്ലാമിന്റെ തകർച്ചയും Partai Komunis Indonesia യുടെ പരാജയപ്പെട്ട വിപ്ലവവും പുതിയ പാർട്ടിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. പ്രത്യേകിച്ചും സ്വാതന്ത്ര്യ കാംഷികളായ സർവ്വകലാശാലാ വിദ്യാർത്ഥികളായ യുവാക്കൾ ഈ പർട്ടിയിൽ പെട്ടെന്ന് അകൃഷ്ടരായി. ഡച്ചു സർക്കാരിന്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു.
PNI യുടെ പ്രവർത്തനം ഡച്ചു സർക്കാർ നിരീക്ഷണത്തിലാക്കി. സുകർണോയുടെ പ്രസംഗങ്ങളും അദ്ദേഹം വിളിച്ചുകൂട്ടിയ സമ്മേളനങ്ങളും ഡച്ചു സർക്കാരിന്റെ പൊലീസായ Politieke Inlichtingen Dienst/PIDന്റെ ഏജന്റുമാർ അലങ്കോലപ്പെടുത്തി. 1929 ഡിസംബർ 29നു കൊളോണിയൽ സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ജാവ ഒട്ടാകെയുള്ള തിരച്ചിലിൽ സുകർണോയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഉന്നതനേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. യോഗ്യാകർത്താ സന്ദർസിക്കാൻ പോയസമയത്താണ് സുകർണോയെ പൊലീസ് അറസ്റ്റു ചെയ്തത്. 1930 ആഗസ്റ്റു മുതൽ ഡിസംബർ വരെ അദ്ദേഹത്തെ Bandung Landraad കോടതിയിൽ വിചാരണചെയ്ത സമയത്ത് അദ്ദേഹം Indonesia Menggoegat (Indonesia Accuses) എന്ന പേരിൽ അറിയപ്പെട്ട നീണ്ട രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയുണ്ടായി.
1930 ഡിസംബറിൽ സുകർണോയെ 4 വർഷത്തേയ്ക്കു തടവിനു ശിക്ഷിച്ചു. ബന്ദുങ്ങിലെ Sukamiskin prisonൽ ആയിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. എന്നാൽ വിചാരണവേളയിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾക്ക് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും നല്ല പ്രചാരം ലഭിച്ചിരുന്നു. ഇതുമൂലം ഡച്ച് ഈസ്റ്റ് ഇൻഡീസിലെയും നെതെർലാന്റിലേയും പുരോഗമനശക്തികൾ സമ്മർദ്ദം ചെലുത്തിയ ഫലമായി അദ്ദേഹത്തെ 1931 ഡിസംബർ 31നു വിടാൻ ഡച്ചു സർക്കാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴേയ്ക്കും അദ്ദേഹം ഇന്തോനേഷ്യ ഒട്ടാകെ പ്രശസ്തനായ നേതാവായിക്കഴിഞ്ഞു.
സുകർണോ ജാവയിലെയും ബാലിയിലേയും പാരമ്പര്യമുള്ളയാളായിരുന്നു. 1920ൽ സുകർണോ സിതി ഒയെതാരിയെ വിവാഹംചെയ്തു. 1923ൽ അവരുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം ഇംഗിത്ത് ഗർണാസിഹിനെ വിവാഹം കഴിച്ചു. 1943ൽ ഇവരെ വിവാഹമൊചിതയാക്കിയശേഷം ഫത്മാവതിയെ വിവാഹം കഴിച്ചു.[6] തുടർന്ന് 1954ൽ ഹർത്തിനിയെയും വിവാഹം കഴിച്ചു. 1962ൽ ജപ്പാൻ കാരിയായ നവോക്കോ നെമോതോയെ രത്ന ദേവി സുകർണോ എന്ന പേരിൽ വിവാഹം കഴിച്ചു. [7]
അദ്ദേഹത്തിന്റെ ഭാര്യയായ ഫത്മാവതിയുടെ മകളാണ് ഇന്തോനേഷ്യയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്ന മേഗവതി സുകർണോപുത്രി. അവരുടെ ഇളയ സഹോദരനായ ഗുരുഹ് സുകർണോപുത്ര യ്ക്ക് പിതാവിന്റെ കലാപാരമ്പര്യം സ്വായത്തമായിരുന്നു. അദ്ദേഹം ഒരു കൊറിയോഗ്രഫറും ഗായകനുമായിരുന്നു. സുകർണോയുടെ മകൾ കാർത്തിക ആയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.