ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റേയും പാർവ്വതി ദേവിയുടേയും പുത്രനാണ് സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യ സ്വാമി അറിയപ്പെടാറുണ്ട്. കൗമാര മതത്തിലെ പ്രധാന ആരാധനാ മൂർത്തിയാണ് പരമാത്മാവായ സുബ്രഹ്മണ്യൻ. പ്രാചീന സിദ്ധ വൈദ്യന്മാരുടെ ആരാധനാമൂർത്തിയും മുരുകൻ ആണെന്ന് കരുതപ്പെടുന്നു. 'സ്കന്ദ ബോധിസത്വൻ' എന്ന പേരിൽ ബൗദ്ധർ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്. വിശ്വാസികൾ പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ "ജ്ഞാനപ്പഴം" എന്ന് വിശേഷിപ്പിക്കാറുണ്ട്. ഭാരതീയ ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു. വള്ളിദേവിയും ദേവസേനയുമാണ് പത്നിമാർ. സ്കന്ദപുരാണത്തിൽ മുരുകനെ പ്രധാന ദേവതയായി ചിത്രീകരിച്ചിരിക്കുന്നു.
തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മുരുകന്റെ പ്രശസ്തമായ ധാരാളം കോവിലുകൾ ഉണ്ട്. പഴനി ദണ്ഡായുധപാണി ക്ഷേത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം. ദക്ഷിണേന്ത്യ കൂടാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ശിവ കുടുംബത്തോടൊപ്പം മുരുകനെ ആരാധിക്കുന്നു.[1]
മറ്റു നാമങ്ങൾ
- സ്കന്ദൻ
- ഗുഹൻ
- ഷണ്മുഖൻ
- വേലൻ
- വേലായുധൻ
- കാർത്തികേയൻ
- ആറുമുഖൻ
- കുമരൻ
- മയൂരവാഹനൻ
- സുബ്രഹ്മണ്യൻ
- മുരുകൻ
- ശരവണൻ
- വടിവേലൻ
- വള്ളിമണാളൻ
- ബാഹുലേയൻ
തൈപ്പൂയം
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട് .
മൂലമന്ത്രം
ഓം ശരവണ ഭവായ നമഃ
ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.
അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും, ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
സ്കന്ദപുരാണം
പുരാണങ്ങളിൽ വലിപ്പം കൊണ്ട് എറ്റവും വലുതാണ് സ്കന്ദപുരാണം. ഇതിൽ മുരുകന്റെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്. 80000 ൽ പരം ശ്ലൊകങ്ങൾ ആണ് സ്കന്ദപുരാണത്തിലുള്ളത്. ഇതിൽ മുരുകനെ ഈശ്വരനായി അവതരിപ്പിച്ചിരിക്കുന്നു. സ്കന്ദപുരാണം മുരുകനെ പരമാത്മാവായി കണക്കാക്കുന്നു. കേദാരഘണ്ഡം, തുടങ്ങി പലഘണ്ഡങ്ങളായി ഭാരതത്തിലെ വിവിധ തീർത്ഥസ്ഥാനങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും എല്ലാം ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. സ്കന്ദന്റെ കഥയും പലപ്പൊഴായി പറയുന്നുണ്ട്.[2]. 2016 ദിസംബർ 1 മുതൽ 31 വരെ മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്തുള്ള കരിക്കാട് ക്ഷേത്രത്തിൽ വച്ച് നടന്ന സ്കന്ദപുരാണമഹായജ്ഞത്തിൽ ഇദം പ്രഥമമായി ഇത് മുഴുവൻ പാരായണം ചെയ്തു.[3]
പുരാണം, ഐതിഹ്യം
സ്കന്ദപുരാണപ്രകാരം സുബ്രഹ്മണ്യൻ സർവേശ്വരനായ ഭഗവാനാണ്. ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ ഇവർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും, വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. അതിനാൽ കാർത്തികേയൻ എന്ന് പേര് ലഭിച്ചു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു. ദേവസേന, വള്ളി എന്നിവരാണ് പത്നിമാർ. ദേവസേന ഷഷ്ടി, മനസാദേവി എന്നി പേരുകളിലും അറിയപ്പെടുന്നു.
മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.
പ്രധാന ക്ഷേത്രങ്ങൾ
തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ ആറുപടൈവീടുകൾ (ആറു വീടുകൾ) എന്നറിയപ്പെടൂന്ന 6 ക്ഷേത്രങ്ങൾ സുബ്രഹ്മണ്യന്റെ പ്രധാൻ ക്ഷേത്രങ്ങളായി കരുതുന്നു.[4][5]
സുബ്രഹ്മൺയ്യന്റെ ഈ ദിവ്യ ക്ഷേത്രങ്ങളെക്കുറിച്ച് സംഘകാല സാഹിത്യത്തിലും, പരാമർശിക്കപ്പെടുന്നുണ്ട്.[6] [7]
അറുപടൈ വീടുകൾ[8] | സ്ഥാനം
(വടക്കുനിന്ന് തെക്കോട്ട്) |
സ്വാമിമലൈ സ്വാമിനാഥസ്വാമി ക്ഷേത്രം | സ്വാമിമലൈ, കുംഭകോണം |
പഴനി മുരുകൻ ക്ഷേത്രം | പഴനി |
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം | തിരുചെന്തൂർ |
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം | തിരുപ്പറംകുന്രം, മദുരൈ |
തിരുത്തണി മുരുകൻ ക്ഷേത്രം | തിരുത്തണി |
പഴമുതിർസോലൈ മുരുകൻ ക്ഷേത്രം | പഴമുതിർചോലൈ, മദുരൈ |
കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ
- ബാലമുരുകൻ കോവിൽ, വാളകം, കൊട്ടാരക്കര
- പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , കണ്ണൂർ
- ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ബന്തടുക്ക ,കാസർഗോഡ് ജില്ല
- പയ്യൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- കന്നാരത്തൊട്ടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കോതമംഗലം
- വഞ്ചിക്കോവിൽ ശ്രീശരവണ ക്ഷേത്രം ഇരവിപുരം കൊല്ലം.
- പുത്തൻപുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,പിണയ്ക്കൽ,തട്ടാമല, കൊല്ലം
- കിഴക്കൻ പഴനി-തമ്പുരാൻ കുന്ന്
ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നരിക്കുഴി, വടശ്ശേരിക്കര, പത്തനംതിട്ട, https://www.thampurankunnu.com/ Archived 2022-09-14 at the Wayback Machine
- മേതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അലനല്ലൂർ,പാലക്കാട്
- ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം മെഡിക്കൽ കോളേജ്
- ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, ആലപ്പുഴ
- തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടയം
- തലവടി മഞ്ച് മുരുകൻ ക്ഷേത്രം, ആലപ്പുഴ
- പന്മന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൊല്ലം (തെക്കൻ പഴനി)
- നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടയം
- പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചങ്ങനാശ്ശേരി.
- വാഗമൺ മുരുകമല ക്ഷേത്രം, ഇടുക്കി
- ചീർക്കയം ശ്രീ സുബ്രഹ്മണ്യ കോവിൽ
- ആനാകോട് തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാട്ടാക്കട, തിരുവനന്തപുരം
- മൂന്നാർ സുബ്രഹ്മണ്യ ക്ഷേത്രം, ഇടുക്കി
- കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പത്തനംതിട്ട
- വെളിയം ശ്രി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊല്ലം ജില്ല
- കണ്ണംകോട് ശ്രി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊട്ടാരക്കര, കൊല്ലം
- നേടിയവിള ശ്രി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇടവട്ടം, കൊല്ലം
- പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇടവട്ടം, കൊല്ലം
- ആനപ്പാട് ഭജനമഠം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം, ആലപ്പുഴ
- തഴക്കര സുബ്രഹ്മണ്യക്ഷേത്രം
- കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം, മഞ്ചേരി, മലപ്പുറം ജില്ല
- കൊണ്ടയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- കാരക്കാട് സുബ്രഹ്മണ്യക്ഷേത്രം കവളപ്പാറ, ഷൊർണൂർ, പാലക്കാട് ജില്ല
- കൊടുമ്പ് സുബ്രമണ്യ ക്ഷേത്രം, പാലക്കാട് ജില്ല.
- ചീർക്കയം സുബ്രഹ്മണ്യൻ കോവിൽ
- പാഞ്ഞാൾ പുരാതന സുബ്രഹ്മണ്യൻ കോവിൽ
- നടരാജഗിരി ബാലസുബ്രഹ്മണ്യക്ഷേത്രം, പാർളിക്കാട് തൃശൂർ
- കരിയന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം, ഗുരുവായൂർ തൃശൂർ
- ഉമയനെല്ലൂർ സുബ്രഹ്മണ്യ ക്ഷേത്രം, കൊല്ലം
- വിലങ്ങറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൊട്ടാരക്കര, കൊല്ലം
- പാലക്കര ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തെൻമല വെസ്റ്റ് കൊല്ലം
- ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കോട്ടയം
- കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടയം
- പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചങ്ങനാശ്ശേരി
- ആർപ്പുക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- മേലൂർ പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം
- തെക്കനാര്യാടു തെക്കൻ പഴനി സുബ്രഹ്മണ്യ ക്ഷേത്രം
- ചെമ്മണ്ട ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം, ഇരിങ്ങാലക്കുട, തൃശൂർ
- പെരുമണ്ണശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം, പുല്ലിപ്പറമ്പ്, ചേലേമ്പ്ര, മലപ്പുറം
- പരിഹാരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, രാമനാട്ടുകര, കോഴിക്കോട്
- പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കണ്ണൂർ ജില്ല
- ചെറുവാരണം ശ്രീ നാരായണപുരം പുത്തനമ്പലം (ചേർത്തലകരയുടെ പഴനി മല)
- പെരുമ്പടപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൊച്ചി, എറണാകുളം
- വെള്ളനാതുരുത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കരുനാഗപ്പള്ളി
- ആലപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കരുനാഗപ്പള്ളി
- വെണ്ടാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കൊട്ടാരക്കര, കൊല്ലം
- മേൽക്കുളങ്ങര ശ്രീ കാർത്തികേയമംഗലം ക്ഷേത്രം, വാളകം, കൊട്ടാരക്കര
- മുളയങ്കാവ് ശ്രീ സുബ്രഹ്മണ്യ കോവിൽ, മുളയങ്കാവ്, പാലക്കാട്
- അവണാകുഴി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം
- കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രം, തൃശൂർ ജില്ല.
- കിഴക്കേ കോടാലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോടാലി, തൃശൂർ ജില്ല.
- പടിഞ്ഞാറഭിമുഖ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മരട് തെക്ക്, എറണാകുളം ജില്ല .
- തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോഴിക്കോട് (കേരള തിരുച്ചെന്തൂർ)
- മണമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആറ്റിങ്ങൽ, തിരുവനന്തപുരം
- ആലത്തുകാവ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിളിമാനൂർ, തിരുവനന്തപുരം
- ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുമാരപുരം, തിരുവനന്തപുരം
- ഇരവിമംഗലം ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, പെരിന്തൽമണ്ണ, മലപ്പുറം ജില്ല
- ഇരവിമംഗലം ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, നടത്തറ, തൃശ്ശൂർ ജില്ല
- അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പത്തനംതിട്ട ജില്ല
- ജ്ഞാനോദയം ശ്രീസുബ്രഹ്മണ്യ ക്ഷേത്രം മരട്, എറണാകുളം
- ശ്രീ മയൂരേശ്വരപുരം സുബ്രമണ്യസ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂർ, തൃശൂർ ജില്ല
- ശ്രീ കുമാരമംഗലം ക്ഷേത്രം (തമ്മണ്ടിൽ), തെക്കുംഭാഗം, തൃപ്പൂണിത്തുറ, എറണാകുളം.
- ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല.
- ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (തേവരുനട) കടയ്ക്കാവൂർ, തിരുവനന്തപുരം ജില്ല.
- എരുത്താവൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ബാലരാമപുരം, തിരുവനന്തപുരം ജില്ല.
- അരിമ്പൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അരിമ്പൂർ, തൃശൂർ ജില്ല.
- ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൊടുപുഴ, ഇടുക്കി
- വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രം, എറണാകുളം
- പട്ടത്താനം ശ്രീസുബ്രഹ്മണ്യസ്വാമീ ക്ഷേത്രം, കൊല്ലം.
- കൗക്കാനപ്പെട്ടി സുബ്രഹ്മണ്യ ക്ഷേത്രം, വടക്കേക്കാട്,തൃശ്ശൂർ ജില്ല
- കുമരംകോട് സുബ്രഹ്മണ്യ ക്ഷേത്രം, വടക്കേക്കാട് , തൃശ്ശൂർ ജില്ല
- സുബ്രഹ്മണ്യ ക്ഷേത്രം, അഞ്ഞൂർ , തൃശ്ശൂർ ജില്ല
- സുബ്രഹ്മണ്യ ക്ഷേത്രം, കക്കാട്, കുന്നംകുളം, തൃശ്ശൂർ ജില്ല
- സുബ്രഹ്മണ്യ ക്ഷേത്രം, കല്ലഴിക്കുന്ന്, ചൊവ്വന്നൂർ, തൃശ്ശൂർ ജില്ല
- സുബ്രഹ്മണ്യ ക്ഷേത്രം , പയ്യൂർ , കൂനംമൂച്ചി, തൃശ്ശൂർ ജില്ല,
- കീഴുവായ്‌പ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - പത്തനംതിട്ട
കൂടാതെ നിരവധി ക്ഷേത്രങ്ങളിൽ ഉപദേവത കൂടിയാണ് സുബ്രഹ്മണ്യൻ. കൂടുതലും ശിവന്റെയും ദേവിയുടെയും ക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്. തിരുവഞ്ചിക്കുളം ശിവക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം , തൃശ്ശൂർ തിരുവമ്പാടി ഗണപതി ക്ഷേത്രം, വിയ്യൂർ മണലാർക്കാവ് ഭഗവതിക്ഷേത്രം, തായങ്കാവ് ധർമ്മശാസ്താ ക്ഷേത്രം, മൂക്കുതല കീഴേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങൾ സുബ്രഹ്മണ്യൻ ഉപദേവതയായി വരുന്ന ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
സുബ്രഹ്മണ്യൻ പരദേവതയായിട്ടുള്ള തറവാടുകൾ
- കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ നമ്പൂതിരി തറവാടാണ് കൊളത്താപ്പള്ളി മന. കൊളത്താപ്പള്ളി മനയുടെ പരദേവതയാണ് സുബ്രഹ്മണ്യൻ.
- കണ്ണമംഗലം മന ( പൂരാടം മന )
വിശേഷ ദിവസങ്ങൾ
തൈപ്പൂയം, ഷഷ്ടി വ്രതം, തൃക്കാർത്തിക
പ്രധാന ദിവസങ്ങൾ
ചൊവ്വാഴ്ച, ഞായറാഴ്ച എന്നിവ പ്രധാനം. പൊതുവേ ചൊവ്വാഴ്ചയാണ് മുരുകന്റെ ആരാധനയ്ക്ക് പ്രധാന ദിവസം. ജ്ഞാനപ്പഴമെന്നു അറിയപ്പെടുന്ന മുരുകൻ അറിവു പകരുന്ന ദിവസമെന്ന നിലയ്ക്ക് ഞായറാഴ്ചയും മുരുകന് പ്രധാനമാണ്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.