From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയിൽ ജില്ലാ ആസ്ഥാനത്തുനിന്നും 2.5 കി.മി തെക്കുമാറി അച്ചൻകോവിലാറിന്റെ കരയിൽ കിഴക്കുദർശനമായി സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ചെന്നിർക്കര കോയിലിലെ ശക്തിഭദ്രന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റെ ഐതിഹ്യം പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള 15 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രത്തിന്റ്റെ മേൽനോട്ടം നിർവഹിക്കുന്നത്.
പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കി.മിയും,പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗ്ഗം 3 കി.മിയുംസഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം.
മുമ്പ് നീർമൺ എന്ന പേരിലായിരുന്നു പ്രദേശം അറിയപ്പെട്ടീരുന്നതെങ്കിലും പിന്നീട് ദേശനാമം കൊടുന്തറ എന്നായിമാറുകയായിരുന്നു.
ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശ്രീകൃഷ്ണൻ
തനതായ കേരളീയ വാസ്തുശൈലിയിലാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.വട്ടശ്രീകോവിലിൽ ഗർഭഗൃഹത്തോടുകൂടിയ ക്ഷേത്രതിന്റ്റെ വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂര മുമ്പ് ചെമ്പു പൊതിഞ്ഞ നിലയിലായിരുന്നു.
മേടമാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. അന്നേ ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും താഴൂർ വലഞ്ചുഴി ഭഗവതിമാരോടൊപ്പം കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ദേവന്റെ കൂടിയെഴുന്നെള്ളത്ത് നടക്കുന്നു.
തൈപ്പൂയം: മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണ് തൈപ്പൂയമായി ആചരിച്ചുവരുന്നത്. അന്നേദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീസന്നിധിയിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും നടക്കുന്നു.
ഇവ കൂടാതെ എല്ലാ മാസത്തിലേയും ഷഷ്ഠി, പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി, തുലാമാസത്തിലെ ആയില്യം, ധനുമാസത്തിൽ കളമെഴുത്തും പാട്ടും, മണ്ഡലകാലം,ചിങ്ങമാാസത്തിലെ തിരുവോണം, അഷ്ടമിരോഹിണി, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേപറ്റി പരാമർശിക്കുന്ന ഏറ്റവും പൗരാണികമായ ഗ്രന്ഥം. ചെന്നിർക്കര സ്വരൂപത്തിലെ ഭരണാധികാരിയായിരുന്ന ശങ്കരൻ ശക്തിഭദ്രന്റ്റെ ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകമാണ്.
വേണാട് രാജാവായിരുന്ന സ്ഥാണുരവി വർമ്മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ.
പിന്നിട് ക്രിസ്തബ്ദം മൂനോ,നാലോ നൂറ്റാണ്ടുകളീൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു.സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി,ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും പ്രതിഷ്ടിച്ചു.
ക്രിസ്തബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്രാപിച്ച നമ്പൂതിതിരിമാർ കൊടുന്തറ ക്ഷേത്രത്തിലും അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെന്നിർക്കര സ്വരൂപവുമായ് തർക്കത്തിലാവുകയും ചെയ്തു.പിന്നിട് ഉഭയകക്ഷി സമ്മതപ്രകാരം ക്ഷേത്രത്തിന്റ്റെ അവകാശം ഉപേക്ഷിക്കാൻ ചെന്നിർക്കരകോയിലുകാർ സമ്മതിച്ചെങ്കിലും.ഉഭയകക്ഷി സമ്മതപ്രകാരമുള്ള മാനുഷം നൽകാൻ നമ്പൂതിരിമാർ സമ്മതിച്ചില്ല
ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകത്തിന്റ്റെ കർത്താവും ചെന്നിർക്കരകോയിലിലെ ഭരണാധികാരിയുമായിരുന്ന ശങ്കരൻ ശക്തിഭദ്രൻ ചെന്നിർക്കരകോയിലിൽ അധികാരമേറ്റശേഷം തങ്ങൾക്കവകാശപ്പെട്ട മാനുഷം ലഭിക്കാൻ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തി.എന്നാൽ ക്ഷേത്രാധികാരികളായിരുന്ന നമ്പൂതിരിമാർ അദ്ദേഹത്തിനവകാശപ്പെട്ട മാനുഷം നൽകാൻ തയ്യാറായില്ല. തുടർന്ന് സമീപത്തെ പറമ്പിൽ ഒരു കുരണ്ടിയിട്ടിരുന്ന അദ്ദേഹത്തെ നമ്പൂതിരിമാർ മർദ്ദിച്ചവശനാക്കി അച്ചൻകോവിലാറ്റിൽ എറിയുകയും ചെയ്തു.
പിന്നിട് സൈന്യവുമായ് യുദ്ധസന്നദ്ധനായെത്തിയ ശക്തിഭദ്രനെ കണ്ടുഭയന്ന നമ്പൂതിരിമാരിൽ കരവേലിമഠം കാരണവർ ഒഴികെയുള്ളവർ ഓടിപ്പോവുകയും കരവേലിമഠം കാരണവരും നാട്ടിലെ നായർ പ്രമാണിമാരും ചേർന്ന് ശങ്കരൻ ശക്തിഭദ്രനുമായ് അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റെ ഭാഗമായ് ക്ഷേത്രത്തിന്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി.
പിന്നിട് മഹാവിഷ്ണുവിനെ കൊടുമൺ വൈകുണ്ഠപുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിയമ്പലത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു
ശക്തിഭദ്ര ശാപമേറ്റ് നാട്ടിൽ ദുർമരണങ്ങളും അകാലമരണങ്ങളും കലഹവും അടക്കം അനേകം ദുർനിമിത്തങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. ഒപ്പം അച്ചൻകോവിലാർ വഴിമാറി ഒഴുകിയതിനെ തുടർന്ന് ക്ഷേത്രത്തിന്റ്റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടീരുന്ന പ്രദേശം പിന്നീട് കൊടുന്തറ എന്ന പേരിൽ അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്] പിന്നീട് ഒരു പരിഹാരമെന്ന നിലയിലാണ് ഇപ്പോഴത്തെ ക്ഷേത്രം നിർമ്മിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.