Remove ads
From Wikipedia, the free encyclopedia
മലപ്പുറം ജില്ലയുടെ വടക്കേ അറ്റത്ത് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ പുല്ലിപ്പറമ്പ് പെരുമണ്ണശ്ശേരി ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പെരുമണ്ണശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം (Perumannasseri Sri Subrahmanyaswami Mahakshethram). ഇടിമുഴിക്കൽ-പുല്ലിപ്പറമ്പ് റോഡരികിൽ വയൽപ്രദേശത്തോടു ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുല്ലിപ്പറമ്പിനോടു ബന്ധപ്പെട്ട പ്രദേശത്തെ വിശ്വാസികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നാണ് പെരുമണ്ണശ്ശേരി മഹാക്ഷേത്രം. ഐതിഹ്യപ്രകാരം ഇവിടത്തെ പ്രധാന പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് കണ്വമഹർഷിയാണ്. പല കാരണങ്ങളാൽ തകർന്നുകിടന്ന ക്ഷേത്രശ്രീകോവിലും നാലമ്പലവും മറ്റു നിർമ്മിതികളുമെല്ലാം ഇന്ന് താല്കാലികമായ കെട്ടിടങ്ങളോടെ നിലകൊള്ളുന്നു. വലിയ വട്ടശ്രീകോവിലോടുകൂടിയ കിഴക്കോട്ടു് ദർശനമായ ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ അന്തരാളത്തിൽ ഉപദേവനായി ഗണപതിയും നിലകൊള്ളുന്നു.
Perumannasseri Sri Subrahmanyaswami Maha Kshethram on Google Maps:
https://goo.gl/maps/7KYkf7rhcpn65DXE6
ഭൂപ്രകൃതികൊണ്ടും കാനനനീർച്ചോലകളാലും അനുഗൃഹീതമായ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം, സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഋഷീശ്വരന്മാർ തപോവനമായി തിരഞ്ഞെടുത്തു. താപസന്മാരുടെയും തപോഭൂമിയുടെയും സംരക്ഷണത്തിനു വേണ്ടി ഒരു ദിവ്യതേജസ്സ് ഭൂമിയിൽ പതിക്കുന്നത് മഹർഷിമാർ കാണുകയും, അവർ ആ സ്ഥലത്തെത്തിയപ്പോൾ ഒരു മയിൽ നൃത്തമാടുന്നതും കാണുകയുണ്ടായി. പൊരുൾ ഗ്രഹിച്ച മഹർഷിമാർ, ശിഖിവാഹനനും ദേവസേനാപതിയുമായ സുബ്രഹ്മണ്യഭഗവാനെ പ്രസ്തുത ജ്യോതി പതിച്ച സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ആരാധിച്ചുപോരുകയും ചെയ്തു. തുടർന്ന് ക്ഷേത്രവും മറ്റും ഉണ്ടായതായാണ് പെരുമണ്ണശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്പത്തിയെക്കുറിച്ച് അഷ്ടമംഗല്യപ്രശ്നത്തിൽ തെളിഞ്ഞ വസ്തുത.
കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും വൈദേശിക ആക്രമണങ്ങളും കാരണം തറകൾ ഒഴികെ ഒട്ടുമുക്കാൽ ഭാഗങ്ങളും നാശോന്മുഖമായി കിടക്കുന്ന അവസ്ഥയിൽ നിന്ന് ഭക്തജനങ്ങളുടെ സഹായസഹകരങ്ങളാൽ പുനരുദ്ധരിച്ചുകൊണ്ടിരിക്കുകയാണിന്ന് ക്ഷേത്രം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.