ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ് മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്.
- 589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളൻ, അന്തരിക്കുന്നു.
- 1565 - റിയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
- 1790 - അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ കണക്കെടുപ്പ്.
- 1815 - എൽബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.
- 1847 - മിഷിഗൺ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
- 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
- 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.
- 1966 - സിറിയയിൽ ബാത്ത് പാർട്ടി അധികാരമേൽക്കുന്നു.
- 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു
- 2014-ൽ ചൈനയിൽ കുൻമിംഗ് റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് 29 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
- 1807 - അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
- 1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.
- 1888 - കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
- 1946 - ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
- 1953 - അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു.
- 1992 - ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
- 1992 - മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
- 1995 - യാഹൂ! പ്രവർത്തനമാരംഭിച്ചു.
- 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു.
- 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.
- 1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
- 1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.
- 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
- 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്വേർഡ് ഫെഡറിക് ലിൻഡ്ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
- 1944 - പകൽവെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.
- 1945 - ലാപ്ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
- 1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
- 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
- 1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
- 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
- 1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.
- 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
- 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
- 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
- 1931 - ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
- 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
- 1943 - ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,
- 1946 - ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.
- 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
- 2012 - മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.
- 1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
- 1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
- 1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു
- 1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
- 1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
- 1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
- 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് സ്ഥാപിതമായി
- 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു
- 2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.
- 1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
- 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
- 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
- 1911 - മെക്സിക്കൻ വിപ്ലവം.
- 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
- 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
- 2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.
- 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
- 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
- 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
- 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
- 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
- 1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
- 2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.
- 2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.
- 1801 - ബ്രിട്ടനിലെ ആദ്യ സെൻസസ്.
- 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ആദ്യ ടെലഫോൺ സംഭാഷണം നടത്തി
- 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
- 1945 - രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.
- 1949 - മിൽഡ്രഡ് ഗില്ലാർസ് ("ആക്സിസ് സാലി") രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.
- 1977 - ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
- 2006 - മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.
- 1702 - ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.
- 1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
- 1983 - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.
- 1983 - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.
- 1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി
- 1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1999 - ഇൻഫോസിസ് നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി
- 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു
- 2011 - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.
- 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
- 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
- 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
- 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
- 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
- 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
- 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
- 1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
- 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
- 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
- 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർവാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
- 1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
- 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
- 2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
- 2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
- ബി.സി.ഇ. 597 - ബാബിലോണിയർ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
- 1190 - കുരിശുയുദ്ധക്കാർ യോർക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചു.
- 1521 - ഫെർഡിനാൻഡ് മാഗല്ലൻ ഫിലിപ്പൈൻസിലെത്തി.
- 1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവിന് വെടിയേറ്റു. മാർച്ച് 29-ന് അദ്ദേഹം മരിച്ചു.
- 1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
- 1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജർമ്മനി ആയുധങ്ങൾ സ്വരുക്കൂട്ടുന്നതിന് അഡോൾഫ് ഹിറ്റ്ലർ ഉത്തരവിട്ടു.
- 1939 - ബൊഹേമിയ-മൊറേവിയ ജർമ്മൻ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലർ പ്രേഗ് കോട്ടയിൽ നിന്നും പ്രഖ്യാപിച്ചു.
- 1945 - ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ 20 മിനിറ്റിനുള്ളിൽ ജർമ്മനിയിലെ വർസ്ബർഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേർ മരിച്ചു.
- 1963 - അഗങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ബാലിയിൽ 11,000 പേർ മരിച്ചു.
- 1976 - യു.കെ. പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ രാജി വച്ചു.
- 2005 - ഇസ്രയേൽ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നൽകി.
- 2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപവത്കരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.
- 624 - ബദ്ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു.
- 1845 - റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
- 1891 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി 574 പേർ മരിച്ചു.
- 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു.
- 1950 - കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന് അവർ കാലിഫോർണിയം എന്ന് പേരു നൽകി.
- 1958 - അമേരിക്ക വാൻഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
- 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
- 1969 - ഗോൾഡാ മെയർ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1992 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു.
- 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
- 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
- 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
- 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
- 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
- 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
- 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
- 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.
1972 മാർച്ച് 20 (മറീന) ഗൾഫിൽ ഭർത്താവും മൂന്ന് ആൺമക്കളുമായി താമസം കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠനം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ചിന്തയുമാണ്
- 1655 - ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി.
- 1971 - പാകിസ്താൻ പട്ടാളം, കിഴക്കൻ പാകിസ്താനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന സൈനികാക്രമണം ആരംഭിച്ചു.
- 1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.
- 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
- 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
- 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
- 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
- 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി
- 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
- 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
- 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.