Remove ads
From Wikipedia, the free encyclopedia
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ് ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇതിന് നെപ്റ്റ്യൂൺ മാത്രം ഒരു അപവാദമാണ്.ഇതിനെ ബോഡെയുടെ നിയമം എന്നാണ് പറയുക.ഇതനുസരച്ച് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ മറ്റൊരു ഗ്രഹം കൂടിയുണ്ട്.അതിന് വളരെ വലിപ്പമുണ്ടാകാൻ സാധ്യതയില്ല.കാരണം എങ്കിൽ അത് മുമ്പേ കണ്ടുപിടിച്ചേനെ. 1800ൽ ഈ ഗ്രഹത്തെ കണ്ട് പിടിക്കാൻ അനേഷണം ആരംഭിച്ചു.ഇതിന് സഹകരിച്ച 6 ജ്യോതിശാസ്ത്രജ്ഞരെ മാനത്തെ പോലീസുകാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ അവർക്കുമുമ്പേ 1801 ജനുവരി 1ന് പലർമോ ഒബ്സർവേറ്ററിയിലെ ഗിസപ്പെ പിയാസി വളരെ ചെറിയ ഒരു ഗ്രഹത്തെ കണ്ടെത്തി അതിന് സിറിസ് എന്നുപേരിട്ടു. എന്നാൽ അതിനു വലിപ്പം തീരെ കുറവായിരുന്നു അതിനാൽ വലിയവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. പിന്നീട് വളരെയധികം കൊച്ചുഗ്രഹങ്ങളെ കണ്ടെത്തി. അവയാണ് ഛിന്നഗ്രഹങ്ങൾ
1801-ലാണ് സിറിസ് എന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്. ഇത് ഒരു ഗ്രഹമാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്.[note 1] ഇതിനുശേഷം ഇതുമാതിരി മറ്റു ഛിന്നഗ്രഹങ്ങളും കണ്ടെത്തപ്പെട്ടു. ഇവ നക്ഷത്രങ്ങളെപ്പോലെ പ്രകാശബിന്ദുക്കളായാണ് അക്കാലത്തെ ഉപകരണങ്ങളുപയോഗിച്ച് കാണാൻ സാധിച്ചിരുന്നത്. നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ ചലനം കാണാൻ എളുപ്പമായിരുന്നു. ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ഇവയെ വിവക്ഷിക്കാനായി "ആസ്റ്ററോയ്ഡ്", എന്ന പദം ഗ്രീക്കുഭാഷയിലെ ἀστεροειδής (ആസ്റ്ററോയിഡസ് 'നക്ഷത്രങ്ങളെപ്പോലെയുള്ളവ') എന്ന പദത്തിൽ നിന്നും സ്വീകരിച്ചത് ഇക്കാരണത്താലാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗ്രഹം (പ്ലാനറ്റ്) ആസ്റ്ററോയ്ഡ് (ഛിന്നഗ്രഹം) എന്നീ പദങ്ങൾ പരസ്പരം മാറി ഉപയോഗിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് ആനുവൽ സയന്റിഫിക് ഡിസ്കവറി ഫോർ 1871, പേജ് 316, പറയുന്നത് "പ്രൊഫസർ ജെ. വാട്ട്സണിന് പാരിസ് അക്കാദമി ഓഫ് സയൻസസ് ലാലാൻഡേ ഫൗണ്ടേഷന്റെ ആസ്ട്രോണമിക്കൽ പ്രൈസ് നൽകുകയുണ്ടായി. ഒരു വർഷം എട്ട് ആസ്റ്ററോയ്ഡുകൾ കണ്ടുപിടിച്ചതിനാണിത്. മാർസൈൽസ് നിരീക്ഷണശാലയിലെ എം. ബോറെല്ലി ലിഡിയ എന്ന ഗ്രഹം (നമ്പർ 110), കണ്ടുപിടിക്കുകയുണ്ടായി [...] എം. ബോറെല്ലി ഇതിനു മുൻപ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള 91, 99 എന്നീ ഗ്രഹങ്ങൾ കണ്ടെത്തുകയുണ്ടായി.".
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.