From Wikipedia, the free encyclopedia
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സായി കുമാർ, ജഗതി ശ്രീകുമാർ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂപ്പർസ്റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച ഈ ചിത്രം സൂപ്പർ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.
ഡിറ്റക്ടീവ് | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | മഹി |
രചന | ജിത്തു ജോസഫ് |
അഭിനേതാക്കൾ | സുരേഷ് ഗോപി സായി കുമാർ ജഗതി ശ്രീകുമാർ സിന്ധു മേനോൻ |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | സൂപ്പർസ്റ്റാർ ഫിലിംസ് |
വിതരണം | സൂപ്പർ റിലീസ് |
റിലീസിങ് തീയതി | 2007 ഫെബ്രുവരി 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.