Remove ads
From Wikipedia, the free encyclopedia
ആദ്യ കാല ചേര രാജാക്കന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ചേരൻ ചെങ്കുട്ടുവൻ. ശൈവമതാനുയായിയായിരുന്ന അദ്ദേഹം ചേര സാമ്രാജ്യം വികസിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചു. കരവൂരിൽ നിന്നും വഞ്ചിയിലേക്ക് (ഇന്നത്തെ തിരുവഞ്ചിക്കുളം) തലസ്ഥാനം മാറ്റിയത് അദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഭരണകാലം എ.ഡി 189 മുതൽ 244 വരെ ആയിരുന്നു. കടൽ യുദ്ധങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച സാമർത്ഥ്യത്തെ പ്രകീർത്തിച്ച് കടല്പിറകോട്ടിയ വേൽകെഴുകെട്ടുവൻ എന്നും വിളിക്കുന്നു. [1] ഏഴുരാജാക്കന്മാരെ തോല്പിച്ചവനും ഏഴു കിരീടങ്ങളുടെ മാലയണിഞ്ഞവനും കലകളുടെ ഉദാരരക്ഷാധികാരിയുമായിരുന്നു അദ്ദേഹം എന്ന് സംഘസാഹിത്യകാരന്മാർ വിവരിക്കുന്നു. മലയാളക്കരയെ വികസിപ്പിച്ച അദ്ദേഹത്തിന്റെ പൂർവികരിൽ നിന്നും വ്യത്യസ്തമായി ഈ കരകളെയെല്ലാം ഏകീകരിച്ച് സുസംഘടിതവും പ്രബലവുമായ ഏകീകൃത സാമ്പത്തിക ശക്തിയായി വളർത്തിയത് ചെങ്കുട്ടുവനാണ്. ഇക്കാരണത്താൽ അദ്ദേഹത്തെ മലയാളത്തിന്റെ സ്രഷ്ടാവ് എന്നു വിളിക്കാമെന്ന് ചരിത്രകാരനഅയ സോമൻ ഇലവംമൂട് അഭിപ്രായപ്പെടുന്നു. [2]അദ്ദേഹത്തിന്റെ കാലത്തെ മറ്റൊരു തലസ്ഥാനമായിരുന്ന കുട്ടനാടിന്റെ[3] നാമം അദ്ദേഹത്തിന്റെ പേരിൽ നിന്നാൺ ഉത്ഭവിച്ചത്.
ചേരൻ ചെങ്കുട്ടുവൻ | |
---|---|
മുൻഗാമി | നെടും ചേരലാതൻ |
രാജവംശം | ചേരൻ,ചേരർ, കേരളപുത്ര |
പിതാവ് | നെടും ചേരലാതൻ |
മാതാവ് | നൽച്ചോണൈ |
ചേര സാമ്രാജ്യം (കേരളപുത്രന്മാർ) തമിഴ്: சேரர் | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ബി.സി.ഇ 5-ആം നൂറ്റാണ്ട്–1102 | |||||||||||
ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി | |||||||||||
പദവി | സാമ്രാജ്യം | ||||||||||
തലസ്ഥാനം | ആദ്യകാല ചേരന്മാർ: കുഴുമൂർ, വഞ്ചിമുത്തൂർ, കാരൂർ, തോണ്ടി രണ്ടാം ചേരന്മാർ: മഹോദയപുരം, കുലശേഖരപുരം | ||||||||||
പൊതുവായ ഭാഷകൾ | ആദിമലയാളം | ||||||||||
മതം | ദ്രാവിഡർ ഹിന്ദുമതം ബുദ്ധമതം ജൈനമതം | ||||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||||
ചരിത്ര യുഗം | മദ്ധ്യയുഗം | ||||||||||
• സ്ഥാപിതം | ബി.സി.ഇ 5-ആം നൂറ്റാണ്ട് | ||||||||||
• പിൽക്കാലചേരന്മാരുടെ ഉദയം | 800 സി.ഇ. | ||||||||||
1102 | |||||||||||
| |||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | India |
· ഇടക്കൽ ഗുഹകൾ · മറയൂർ |
ചേരൻ എന്നത് ആദ്യകാല ചേരരുടെ സ്ഥാനപ്പെരാണെന്നും കുട്ടുവൻ എന്നത് കുട്ടനാടിന്റെ രാജാവ് എന്നർത്ഥത്തിലാണെന്നും ചെങ്കുട്ടവൻ എന്നാൽ സുന്ദരനായ കുട്ടുവൻ എന്നാണർത്ഥമെന്നും എം.സി. നാരയണപ്പിള്ള സൂചിപ്പിക്കുന്നു. യുവരാജാവായിരുന്നപ്പോൾ “കുട്ടുവൻ“ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം പിൽക്കാലത്താൺ “ചെങ്കുട്ടുവൻ“ എന്ന പേരിൽ പ്രസിദ്ധനായത്. “ധാർമികനായ കുട്ടുവൻ“ എന്നാൺ ഇതിനർത്ഥം. ‘കടല്പിറകോട്ടിയവേൽകെഴുകുട്ടുവൻ‘ എന്നാണു പതിറ്റുപ്പത്തിൽ അദ്ദേഹത്തെ പരാമർശിച്ചിരിക്കുന്നത്.
ചേരമാൻ എന്ന പേരിനു പിന്നിൽ ചെറുമൻ എന്ന വാദം [5] ശരിയാണെങ്കിൽ ആദ്യകാല ചേരരാജാക്കന്മാരും അവരുടെ വംശക്കാരും ഇന്നത്തെ ആദിവാസി സമൂഹമായ ചെറുമർ ആണ്. ക്രി.വ. 8-)ം നൂറ്റാണ്ടോടുകൂടെ ഇവരെ നിഷ്കാസിതരാകുകയും വയനാട്, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉൾവലിയുകയും ചെയ്തിരിക്കാം എന്നുമാണ് സിദ്ധാന്തം
ദക്ഷിണേന്തയിലെ പ്രാചീനരായ ജനങ്ങൾ തലവന്മാരുടേയും ഉപതലവന്മാരുടേയും നേതൃത്വത്തിൽ സംഘടിച്ച് തിണകൾ എന്നറിയപ്പെടുന്ന ഭൂഭാഗങ്ങളിൽ ജീവിച്ചിരുന്നതായാണ് സംഘം കൃതികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ ഭൂവിഭജനത്തിനു രാഷ്ട്രീയമായ പങ്കുകൂടിയുണ്ട്. ചേര ചോള പാണ്ഡ്യ രാജാക്കന്മാരുടെ ആവിർഭാവമാണ് ഇത് കാണിക്കുന്നത്. ഈ തിണകളിലെ നായകന്മാരാണ് പിൽക്കാലത്ത് രാജാക്കനമാരും ചക്രവർത്തികളും ആയിത്തീർന്നത്. തെക്കേ ഇന്ത്യയിലെ രാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായതു സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ പല സിദ്ധാന്തങ്ങൾ പ്രചാരമുണ്ട്. രാജാവ് ഉണ്ടായത് ആദ്യകാല ഗോത്ര സമൂഹത്തിലെ നായകൻ എന്ന നിലക്കാണ് എന്നാണ് ദക്ഷിണേന്ത്യൻ ചരിത്രകാരനായ ഡോ. കെ.കെ. പിള്ള വാദിക്കുന്നത്. ദക്ഷിണേന്ത്യയിൽ മൂന്ന് രാജസ്ഥാനങ്ങൾ ഉത്ഭവിച്ചത് ആദ്യകാലങ്ങളിൽ ഇവിടെ വന്നു ചേർന്ന ഗോത്രങ്ങളിൽ നിന്നാണ്. ഇവർ ഒരേ വംശാവലിയിൽ നിന്നുള്ളവരായിരുന്നു എങ്കിലും തമ്മിൽ യുദ്ധങ്ങൾ പതിവായിരുന്നു. ചേര ചോഴ പാണ്ഡ്യർ തമ്മിൽ വിവാഹ ബന്ധത്തിലും ഏർപ്പെട്ടിരുന്നു.
ചെങ്കുട്ടുവനെക്കുറിച്ച് പരിമിതമായ രേഖകളേ ഇന്ന് ലഭ്യമായിട്ടുള്ളൂ. സംഘസാഹിത്യങ്ങളിലാണ് പ്രധാനമായും അവ ലഭിക്കുന്നത്. അതിൽ പറയുന്നതു പ്രകാരം ചേരരാജാവായ ഇമയവരമ്പൻ നെടുഞ്ചേരലാതന്റെയും (നെടുംചേരൽ) ചോളരാജാവായ ചോഴൻ മണിക്കിള്ളിയുടെ മകൾ നൽച്ചൊണൈക്കും മകനായി പിറന്നു.നെടുഞ്ചേരലാതനു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നചോണയിൽ പിറന്ന ആദ്യ പുത്രനാണ് കുട്ടുവൻ.[6] നല്ലയോദ്ധാവും യുദ്ധപ്രിയനുമായ അദ്ദേഹം 241-ൽ ചക്രവർത്തിയായി അധികാരം ഏറ്റെടുത്തയുടൻ തന്നെ രാജ്യം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. [2] പ്രാചീനചേരചരിതത്തിൽ നെടുഞ്ചേരലാതനേക്കുറിച്ചും ചേരൻ ചെങ്കുട്ടുവനെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തെ മകനാണ് മണിമേഖലയുടെ കർത്താവായ ഇളങ്കോ .[6] നെടുഞ്ചേരലാതനു യൗവനകാലത്ത് സന്താനലാഭ്യം ലഭിച്ചില്ല എങ്കിലും പ്രായം ചെന്നതോടെ രണ്ടു പുത്രന്മാരും ഉണ്ടായി എന്നും അതിലെ രണ്ടാമനായ ഇളങ്കോവടികൾ ഉദാരമനസ്കനും ഉത്തമഗുണമുള്ളവനുമായിരുന്നു എന്നും പതിറ്റു പത്തിൽ വിവരണമുണ്ട്. ഒരിക്കൽ ഒരു ജ്യോതിഷി ഇമയവരമ്പനോട് തന്റെ അവസാന കാലം അടുത്തു എന്നും രാജ്യഭാരം രണ്ടാമത്തെ പുത്രനെ ഏല്പിക്കണം എന്നും പറയുന്നു. ഇത് കേട്ട ഇളങ്കോ മനോവിഷമത്തിൽ സന്യാസിയാവാൻ തീരുമാനിക്കുകയും തൃക്കണമാതിലകത്തേക്ക് താമസം മാറ്റി ജൈനസന്യാസം സ്വീകരിക്കുകയും ചെയ്തു. ഇമയവരമ്പൻ പെരുനർക്കിള്ളി എന്ന രാജാവിനോട് യുദ്ധം ചെയ്ത് മരിക്കുകയും ചെങ്കുട്ടുവൻ രാജ്യഭാരം ഏൽകുക്കയും ചെയ്യുന്നതായി പരാമർശങ്ങൾ കാണാം. പെരുനർക്കിള്ളി ചെങ്കുട്ടുവന്റെ മാതാവിന്റെ സഹോദരനാണെന്നും പ്രതിപാദിക്കുന്നു.
ചെങ്കുട്ടുവന്റെ രാജഭരണകാലത്തിൽ പ്രധാനപ്പെട്ട അഞ്ച് യുദ്ധങ്ങൾ ഉണ്ടായി. ആര്യ രാജാക്കന്മാരോട് നടത്തിയത് ആദ്യയുദ്ധവും കൊങ്ങൽചെങ്കളത്തിൽ നടത്തിയത് രണ്ടാമത്തേതും ശ്രീലങ്കൻ ദ്വീപിൽ നടത്തിയത് മൂന്നാമത്തേതും പഴയന്മാറനോടുണ്ടായത് നാലമത്തേതും 9 ചോളരാജാക്കന്മാരെ തോല്പിച്ച യുദ്ധം അഞ്ചാമത്തേതുമായി വിവരിക്കപ്പെടുന്നു. [6]
ചേരരാജാക്കന്മാരുടെ കാലത്ത് അച്ഛനമ്മമാർ മരിച്ചാൽ അവരുടെ രൂപത്തെ ഗംഗയിൽ പോയി ശുദ്ധിവരുത്തി കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. ഇത്തരത്തിൽ മാതാവായ നച്ചോണ മരിച്ചശേഷം ശില കൊത്തിയെടുത്ത് ഗംഗാ തടത്തിൽ ശുദ്ധിവരുത്താൻ പോയ അവസരത്തിൽ ആര്യ രാജാക്കന്മാർ ചെങ്കുട്ടുവനെതിരെ യുദ്ധം ചെയ്യുകയും മറ്റൊരു സഹായവും തേടാതെ തന്നെ സ്വന്തം സൈന്യത്തെ ഉപയോഗിച്ചുകൊണ്ട് അവരെ യുദ്ധത്തിൽ തോല്പിക്കുകയും ചെയ്തു എന്ന് ചെങ്കുട്ടവനെ കുറിച്ചുള്ള സംഘകൃതികൾ വിവരിക്കുന്നു. ഇമയവരമ്പൻ മരിച്ചയുദ്ധത്തിൽ വ്യസനം താങ്ങാനാവാതെ ഭാര്യ നച്ചോണ ജീവത്യാഗം ചെയ്തു എന്നാണ് പറയുന്നത്. ഇങ്ങനെ രക്തസാക്ഷിത്വം വഹിച്ചരുടെ പേരിൽ അക്കാലത്ത് വീരക്കൽ അഥവാ പത്നിക്കൽ പ്രതിഷ്ഠിക്കുക പതിവായിരുന്നു.
രണ്ടാമത്തെ യുദ്ധം കൊങർ ചെങ്കളത്തിൽ വച്ച് നടത്തിയ യുദ്ധമാണ് ചോഴ പാണ്ഡ്യ രാജാക്കന്മാരുടെ സംയുക്തസൈന്യത്തെയാണ് ചെങ്കുട്ടുവൻ കീശ്പ്പെടുത്തിയത്. കൊട്ടൂർ എന്ന ദേശത്തെ അദ്ദേഹം നശിപ്പിച്ചു. യുദ്ധത്തിൽ തടവുകാരായി പിടിച്ച കൊങ്ങരെ പറവൂരിനെ തെക്കുവഭാഗത്തായി പാർപ്പിക്കുകയും അവർക്കായി പിന്നീട് ഒരു ഗ്രാമം പണിതുകൊടുത്തിരിക്കാമെന്നും അനുമാനിക്കുന്നു. ഈ സ്ഥലം ഇന്ന് കൊങ്ങൂർപ്പിള്ളി എന്നറിയപ്പെടുന്നു. കൊട്ടൂർ എന്ന ദേശം ഇന്നത്തെ മൈസൂരിനു തെക്കുഭാഗത്തായിരുന്നു എന്ന് രവിദത്തന്റെ കുമാരലിംഗശാസനത്തിൽ നിന്നു തെളിവ് ലഭിച്ചിട്ടുണ്ട്. [7] ചെങ്കുട്ടവനെ കപ്പൽ പിറ കെട്ടിയ ചേരൻ എന്നും വിളിക്കുന്നുണ്ട്. ചെങ്കുട്ടവന്റെ സമുദ്രയുദ്ധം നേരിൽ കണ്ട പരണരുടെ വിവരണത്തിൽ നിന്നാണ് ഈ വിവരം ലഭിക്കുന്നത്. [1] ഈ യുദ്ധം നടന്നത് കടലിൽ വച്ചായിരുന്നെന്നും പഴയൻ എന്നൊരുവനെ തോല്പിച്ച് കപ്പൽ യുദ്ധത്തിലും തന്റെ പ്രാവിണ്യം തെളിയച്ചതു കൊണ്ട് കപ്പൽ പിറ കെട്ടിയവൻ എന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു എന്നും പരണർ എന്ന കവി വർണ്ണിച്ചിരിക്കുന്നു.
അദ്ദേഹം നടത്തിയ അനവധി യുദ്ധങ്ങളിൽ എല്ലാം കൊണ്ടും ശ്രദ്ധേയമായത് മോക്കൂർ എന്ന സ്ഥലത്ത് വാണിരുന്ന പഴയൻ എന്ന മൗര്യ രാജ്യത്തിന്റെ സേനാപതിയോടു നടത്തിയ യുദ്ധമാണ്. പാണ്ടിരാജ്യത്തിന്റെ ഭാഗമായിരുന്ന കർക്കാനാടിന്റെ ആസ്ഥാനമായിരുന്നു മോക്കൂർ. ഇന്നത്തെ ഗൂഡല്ലൂരും വയനാടും ചുറ്റപ്പെട്ട പ്രദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. പഴയനോടുണ്ടായ വൈര്യം മൂലം യുദ്ധം ചെയ്ത ചെങ്കുട്ടുവൻ പഴയനെ വധിക്കുകയും അയാളുടെ വീട്ടിലെ കാവൽ മരം വെട്ടി നുറുക്കുകയും അയാളുടെ പെണ്മക്കളുടെ അറുത്ത് അതുകൊണ്ട് വടം ഉണ്ടാക്ക്കി തന്റെ വണ്ടി വലിക്കാൻ ഉപയോഗിച്ചു എന്നു അതിശയോക്തിയായി പരാമർശിച്ചുകാണൂന്നു.
ചെന്ന്കുട്ടുവന്റെ കാലത്ത് ചോളന്മാരുടെ നാട്ടിൽ അധികാരതർക്കവും അതിനോടനുബന്ധിച്ച് കലഹവും ഉണ്ടായി. ആ വഴക്കിൽ അദ്ദേഹം ഇടപെടുകയും ഒൻപത് ചോഴപ്രമാണികളെ വധിക്കുകയും രാജ്യം യഥാർത്ഥ അവകാശിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഹിഡിംബവനം എന്ന വനത്തെ ചോഴന്മാരുടെ കയ്യിൽ നിന്ന് മോചിപ്പിച്ചതായും ചിലപ്പതികാരം പറയുന്നു
കരയിലെ യുദ്ധത്തിലെന്നപോലെ തന്നെ കടലിലെ യുദ്ധത്തിലും ചെങ്കുട്ടുവൻ സമർത്ഥനായിരുന്നു. കടലിൽ വച്ച് വ്യാപാരികളേ ഉപദ്രവിച്ചിരുന്ന കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യാൻ അദ്ദേഹം സൈനികരുമായി കടലിൽ പോവാറുണ്ടായിരുന്നു. കടൽ യുദ്ധങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച സാമർത്ഥ്യത്തെ പ്രകീർത്തിച്ച് കവി പരണർ അദ്ദേഹത്തെ "കപ്പൽ പിറകെട്ടിയ കുട്ടുവൻ" എന്നു വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹം യവനരെയും യുദ്ധത്തിൽ തോൽപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ കാലത്ത് നടനൻ ഒരു സുപ്രധാന സംഭവമായി പണ്ഡിതന്മാർ [8]ചൂണ്ടിക്കാണിക്കുന്നത് കൊടുങ്ങല്ലൂരിലെ പത്തിനി പ്രതിഷ്ഠ നടത്തി എന്നതാണ്. പാർശ്വനാഥജൈനന്റെ പരദേവതയായിരുന്നു പത്തിനി(പത്മാവതി ദേവി). ചെങ്കുട്ടുവൻ കൊടുങ്ങല്ലൂരിൽ പത്തിനിക്കായി ഒരു ക്ഷേത്രം പണിയുകയും അതിനെ ഒരു ആരാധനാകേന്ദ്രമാക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.