മൂഷിക രാജവംശം
സംഘകാലത്തെ ഒരു പ്രാചീന രാജവംശം From Wikipedia, the free encyclopedia
Remove ads
സംഘകാലത്തെ ഒരു പ്രാചീന രാജവംശം From Wikipedia, the free encyclopedia
ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷിക രാജവംശം. മഹിഷ്മതി കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹേഹയ / ശൗണ്ഡിക സാമ്രാജ്യത്തിൽ നിന്നാണ് മൂഷകവംശത്തിൻറെ ഉദ്ഭവം എന്ന് പറയപ്പെടുന്നു. ഇവർക്ക് പരപ്പനാട് സ്വരൂപത്തിലെ ക്ഷത്രിയ രാജാക്കൻമാരും ആയി വിവാഹബന്ധം ഉണ്ട്. ഇപ്പോഴത്തെ തിരുവിതാംകൂർ രാജവംശം ഇവരിൽ നിന്ന് താവഴി ഉദ്ഭവിച്ചതാണ്, തിരുവിതാംകൂർ രാജപിതാക്കൾ ആയ കിളിമാനൂർ കോയിൽതമ്പുരാൻമാർ ആകട്ടെ, പരപ്പനാട് സ്വരൂപത്തിൽനിന്നും.
ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷികവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ (നവറ എന്ന് സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം), ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.