ഝാൻസി റാണി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിത / From Wikipedia, the free encyclopedia
മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ[3] സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 18). 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു.
വസ്തുതകൾ അപരനാമം:, ജനനം: ...
1828 – 1858 ജൂൺ 17 [1] | |
ആഗ്രയിലുള്ള റാണിയുടെ പ്രതിമ | |
അപരനാമം: | മനു, മണികർണിക |
ജനനം: | നവംബർ 19, 1828 [1] |
ജനന സ്ഥലം: | വാരാണസി, ഉത്തർപ്രദേശ്, ഇന്ത്യ |
മരണം: | ജൂൺ 18, 1858 [1] |
മരണ സ്ഥലം: | ഗ്വാളിയോർ, മദ്ധ്യപ്രദേശ്, ഇന്ത്യ |
മുന്നണി: | 1857-ലെ സ്വാതന്ത്ര്യസമരം |
അടയ്ക്കുക
ഈ ലേഖനം ഝാൻസിയിലെ റാണി ലക്ഷ്മീബായിയെക്കുറിച്ചുള്ളതാണു്. തിരുവിതാംകൂർ രാജ്ഞി റാണി ഗൗരി ലക്ഷ്മീബായിയെക്കുറിച്ചു വായിക്കാൻ ഗൗരി ലക്ഷ്മീബായി എന്ന താൾ കാണുക.