അറബ് ലീഗ്
From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറൻ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കൻ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ മേഖലാ കൂട്ടായ്മയാണ് അറബ് ലീഗ്(അറബിക്: الجامعة العربية al-Jāmiʻa al-ʻArabiyya). ഔദ്യോഗിക നാമം ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് എന്നാണ് (അറബിക്: جامعة الدول العربية Jāmiʻat ad-Duwal al-ʻArabiyya). 1945 മാർച്ച് 22 ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് ഈ സംഘടന സ്ഥാപിതമായത്. [1]തുടക്കത്തിൽ ഈജിപ്ത്, ഇറാഖ്,ജോർദാൻ,ലെബനാൻ, സൗദി അറേബ്യ,സിറിയ എന്നീ ആറ് രാജ്യങ്ങളായിരുന്നു അംഗരാജ്യങ്ങൾ.[2] 1945 മെയ് 5 യെമൻ അംഗമായി ചേർന്നു. ഇപ്പോൾ അറബ് ലീഗിൽ 22 അംഗങ്ങളുണ്ട്. അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുകയും ഈ രാജ്യങ്ങളുടെ പരസ്പരബന്ധം മെച്ചപ്പെടുത്തുകയും ചെയ്യൂന്നതിൽ സഹകരിച്ചു പ്രവർത്തിക്കുക,അറബ് രാജ്യങ്ങളുടെ പ്രശനങ്ങളിലും താല്പര്യങ്ങളിലും സമവായം തേടുക എന്നിവയാണ് അറബ് ലീഗിന്റെ മുഖ്യ ലക്ഷ്യങ്ങൾ.[3]
League of Arab States جامعة الدول العربية Jāmiʻat ad-Duwal al-ʻArabiyya | |
---|---|
Headquarters | Cairo, Egypt1 |
Official languages | Arabic |
അംഗമായ സംഘടനകൾ | |
നേതാക്കൾ | |
• Secretary General | Amr Moussa (since 2001) |
• Council of the Arab League | Syria |
• Speaker of the Arab Parliament | Nabih Berri |
Establishment | |
• Alexandria Protocol | March 22, 1945 |
• Total area with Western Sahara | 13,953,041 km2 (5,387,299 sq mi) (2nd2) |
• Area excluding Western Sahara | 13,687,041 km2 (5,280,291 sq mi) |
• 2007 estimate | 339,510,535 (3rd2) |
• ജനസാന്ദ്രത | 24.33/km2 (63.0/sq mi) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $2,364,871 million (6th2) |
• പ്രതിശീർഷം | $11,013 (70th) |
നാണയവ്യവസ്ഥ | 21 currencies
|
സമയമേഖല | UTC+0 to +4 |
അറബിരാഷ്ട്രങ്ങൾക്കിടയിൽ പൊതുധാരണയും ഐക്യവും വളരണമെന്ന ആശയം 20-ാം ദശകത്തിന്റെ ആരംഭത്തിൽത്തന്നെ നിലവിൽ വന്നിരുന്നു. എന്നാൽ ഒരു ഐക്യഅറബിരാഷ്ട്രം എന്ന ആശയം രൂപംകൊണ്ടത് 1941-ൽ മാത്രമാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രിയായിരുന്ന ആന്റണി ഈഡൻ 1941 മേയ് 21-നു നടത്തിയ മാൻഷൻ ഹൗസ് പ്രസംഗമാണ് ഇതിനു വഴിതെളിച്ചത്. അറബികൾ പൊതുവായി അംഗീകരിച്ച ഏതു പദ്ധതിയെയും ബ്രിട്ടൻ പിന്താങ്ങുമെന്ന ഒരു വാഗ്ദാനമായിരുന്നു അത്. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയത്തിൽനിന്നും ബ്രിട്ടൻ പിൻമാറിയെന്ന് അറബി നേതാക്കൾ ധരിച്ചു. എന്നാൽ ഉസ്മാനിയ (ഓട്ടോമൻ) സാമ്രാജ്യത്തിനു പകരം മറ്റൊരു അറബിശക്തി ഒരു ഫെഡറേഷന്റെ രൂപത്തിൽ മധ്യപൗരസ്ത്യദേശത്തുണ്ടാവണമെന്നേ അവർ ആഗ്രഹിച്ചുള്ളു. ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ പാത സൗഹൃദപൂർവം സംരക്ഷിക്കാനും മുൻ യു.എസ്.എസ്.ആറിന്റെ തെക്കോട്ടുള്ള വിപുലീകരണം തടയാനും തുർക്കികൾക്കുപകരം അറബികളെ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.