യു.എ.ഇ.യുടെ ഔദ്യോഗിക കറൻസിയാണ്‌ ദിർഹം(അറബിക്: درهم‎) (ചിഹ്നം: د.إ; കോഡ്: AED). 100 ഫിൽസ്(فلس) ചേർന്നതാണ് ഒരു ദിർഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിർഹം കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ട്.

കൂടുതൽ വിവരങ്ങൾ 1982 Series ...
1982 Series
5 ദിർഹം
10 ദിർഹം
20 ദിർഹം
50 ദിർഹം
100 ദിർഹം
200 ദിർഹം
500 ദിർഹം
1000 ദിർഹം
അടയ്ക്കുക
വസ്തുതകൾ ISO 4217 Code, User(s) ...
യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം
درهم إماراتي (in Arabic)
20 dirhams obverse 1 dirham
20 dirhams obverse 1 dirham
ISO 4217 Code AED
User(s) ഐക്യ അറബ് എമിറേറ്റുകൾ
Inflation 10%
Source The World Factbook, 2006 est.
Pegged with യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ = 3.673 ദിർഹം
Subunit
1/100 fils
Symbol د.إ
Coins 1, 5, 10, 25, 50 fils, 1 dirham
Banknotes 5, 10, 20, 50, 100, 200, 500, 1000 dirhams
Central bank Central Bank of the United Arab Emirates
Website www.centralbank.ae
അടയ്ക്കുക

ഏകദേശം 19.42ഇന്ത്യൻ രൂപയ്ക്കും [1]0.272 യു.എസ്. ഡോളറിനും [2](2020 JANUARYലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു ദിർഹം.


ദിർഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദിർഹം 1973-ലാണ്‌ നിലവിൽ വന്നത്. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് 1959 വരെ അവിടെ ഇന്ത്യൻ രൂപയാണ് പ്രചാരത്തിലിരുന്നത്, പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേർഷ്യൻ ഗൾഫ് രൂപ പുറത്തിറക്കി. ദുബായിൽ റിയാലും, അബുദാബിയിൽ ദിനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. [3]


അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.