![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/66/Licypriya.jpg/640px-Licypriya.jpg&w=640&q=50)
ലിസിപ്രിയ കാങൂജം
ബാല പരിസ്ഥിതി പ്രവർത്തക / From Wikipedia, the free encyclopedia
ഇന്ത്യയിൽ നിന്നുള്ള ഒരു ബാല പരിസ്ഥിതി പ്രവർത്തകയാണ് ലിസിപ്രിയ കാങൂജം. ആഗോളതലത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകരിൽ ഒരാളായ അവർ സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ സമ്മേളനം 2019 (COP25) ൽ ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 2018 മുതൽ ഇന്ത്യയിലെ കാലാവസ്ഥാ നടപടികൾക്കും ഇന്ത്യയുടെ ഉയർന്ന മലിനീകരണ തോത് തടയുന്നതിനായി പുതിയ നിയമങ്ങൾ പാസാക്കുന്നതിനും സ്കൂളുകളിൽ കാലാവസ്ഥാ വ്യതിയാന സാക്ഷരത നിർബന്ധമാക്കുന്നതിനും ലിസിപ്രിയ പ്രചാരണം നടത്തുന്നു.[2][3][4][5]
ലിസിപ്രിയ കാങൂജം | ||
---|---|---|
![]() 2019 സെപ്റ്റംബർ 5 ന് തായ്ലൻഡിൽ നടക്കുന്ന ഐക്യരാഷ്ട്ര ഏഷ്യ-പസഫിക് കാലാവസ്ഥാ വാരത്തിൽ ലിസിപ്രിയ കാങൂജം. | ||
ജനനം | ലിസിപ്രിയ കാങൂജം (2011-10-02) 2 ഒക്ടോബർ 2011 (12 വയസ്സ്) | |
തൊഴിൽ | വിദ്യാർത്ഥി, പരിസ്ഥിതി പ്രവർത്തക | |
സജീവ കാലം | 2018–present | |
അറിയപ്പെടുന്നത് | Rising Voice to Combat Climate Change | |
പ്രസ്ഥാനം | The Child Movement | |
മാതാപിതാക്ക(ൾ) |
| |
ബന്ധുക്കൾ | ചിഞ്ച്ലെൻസാന കാങൂജം (uncle) | |
പുരസ്കാരങ്ങൾ |
| |
|
ഈ പദത്തിന്റെ ഉപയോഗം അവർ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇന്ത്യയുടെ ഗ്രേത്ത തൂൻബായ് ആയി അവരെ കണക്കാക്കപ്പെടുന്നു.[6]
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ 2018 ജൂലൈയിൽ ലിസിപ്രിയ വാദിക്കാൻ തുടങ്ങി.[7]കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേത്ത തൂൻബായുടെ പ്രചോദനത്തിൽ 2019 ജൂൺ 21 ന് ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ആകർഷിക്കാൻ ലിസിപ്രിയ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന് പുറത്ത് ഒരാഴ്ച ചെലവഴിക്കാൻ തുടങ്ങി. മാലിദ്വീപിലെ സർക്കാറിന്റെ റീജിയണൽ അലയൻസ് ഓഫ് ഫോസ്റ്ററിംഗ് യൂത്ത് ആന്റ് മിനിസ്ട്രി ഓഫ് യൂത്ത് സ്പോർട്സ് ആന്റ് കമ്യൂണിറ്റി എൻപവർമെന്റ് സംഘടിപ്പിച്ച പരിപാടിയിൽ 2019 ഓഗസ്റ്റ് 31 ന്, ഓസ്ട്രേലിയയിലെ ഗ്ലോബൽ പീസ് ഇൻഡെക്സ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് & പീസ് (ഐഇപി) ഡയറക്ടർ ശ്രീ. ചാൾസ് അല്ലൻ "വേൾഡ് ചിൽഡ്രൻസ് പീസ് പ്രൈസ് 2019" ലിസിപ്രിയയ്ക്ക് സമ്മാനിച്ചു. അമേരിക്കയിലെ വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് ഡേ നെറ്റ്വർക്ക് ആസ്ഥാനം "റൈസിംഗ് സ്റ്റാർ" എന്ന പദവി നൽകി ആദരിച്ചു.[8][9][10]
2019 നവംബർ 19 ന് ചണ്ഡിഗഢ് സർവകലാശാലയിൽ നിന്നും "എസ്ഡിജി അംബാസഡർ അവാർഡ് 2019" ഇന്ത്യാ ഗവൺമെന്റിന്റെ എൻഐടിഐ ആയോഗും ദൈനിക് ഭാസ്കറുമായി സഹകരിച്ച് അവർക്ക് നൽകി. 2020 ജനുവരി 3 ന് "ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ് 2020" ന്യൂഡൽഹിയിൽ പോണ്ടിച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി ലിസിപ്രിയയ്ക്ക് നൽകി.[11]2020 ഫെബ്രുവരി 18 ന് ന്യൂഡൽഹിയിലെ ദില്ലി സർവകലാശാലയിൽ നടന്ന TEDxSBSCയെ അഭിസംബോധന ചെയ്തു. 2020 ഫെബ്രുവരി 23 ന് മുംബൈയിൽ നടന്ന ടിഇഡിഎക്സ് ഗേറ്റ്വേയെ അഭിസംബോധന ചെയ്ത അവരുടെ പ്രസംഗത്തിന് ആദരവ് ലഭിച്ചിരുന്നു.[12][13][14][15]