ഇപ്പോഴത്തെ 2023 ജൂൺ 15 പുതിയ CEO BVR സുബ്രഹ്മണ്യം പുതിയ വൈസ് ചെയർമാൻ - സുമൻ ബെറി അധ്യക്ഷൻ - നരേന്ദ്ര മോദി [ From Wikipedia, the free encyclopedia
ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (ഇംഗ്ലീഷ്: NITI Aayog - National Institution for Transforming India), നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. [1]ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല. ചെയർപേഴ്സൺ :പ്രധാനമന്ത്രി വൈസ് ചെയർമാൻ:സുമൻ ബെറി
പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് നീതി ആയോഗ്. വിവിധ തുറകളിൽ അറിവും പ്രവർത്തനപരിചയവും ഉള്ള വിദഗ്ദ്ധരെ പ്രത്യേക ക്ഷണിതാക്കളാക്കും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.