പുതുച്ചേരി
കേന്ദ്രഭരണപ്രദേശം / From Wikipedia, the free encyclopedia
പുതുച്ചേരി (തമിഴ്: புதுச்சேரி, തെലുഗു: పాండిచెర్రి ഫ്രഞ്ച്: Territoire de Pondichéry)ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്. ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു [1] ഫ്രഞ്ച് ഇന്ത്യയുടെ പ്രദേശമായിരുന്ന പുതുച്ചേരി 1954 നവംബർ 1-ന് ഇന്ത്യയിൽ ലയിച്ചു. എന്നാൽ ഔദ്യോഗികമായി ഈ പ്രദേശം ഇന്ത്യയ്ക്ക് കൈമാറിയത് 1962 ഓഗസ്റ്റ് 16-നാണ്.[4]സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ് പേരാണ് ഫ്രഞ്ച് അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്. [2] 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.[3]
പുതുച്ചേരി (പോണ്ടിച്ചേരി) | |
അപരനാമം: | |
തലസ്ഥാനം | പുതുച്ചേരി നഗരം |
രാജ്യം | ഇന്ത്യ |
ലെഫ്റ്റനന്റ് ഗവർണ്ണർ മുഖ്യമന്ത്രി |
തമിഴിസൈ സൗന്ദരരാജൻ (അധിക ചുമതല) എൻ. രംഗസ്വാമി |
വിസ്തീർണ്ണം | 492ച.കി.മീ |
ജനസംഖ്യ | 973829 |
ജനസാന്ദ്രത | 1979/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | തമിഴ്, |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |