![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0f/Mahesh_Bhatt_still7.jpg/640px-Mahesh_Bhatt_still7.jpg&w=640&q=50)
മഹേഷ് ഭട്ട്
From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ സുപരിചിതനായ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമാണ് മഹേഷ് ഭട്ട്. ഇരുപതിയാരാം വയസ്സിൽ ഇദ്ദേഹം ആദ്യമായി 1974ൽ പുറത്തിറങ്ങിയ മൻസിലേൻ ഓർ ബി ഹേ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. 1984ൽ പുറത്തിറങ്ങിയ അനുപം ഖേർ അഭിനയിച്ച ചലച്ചിത്രമായ സാരാനഷ് എന്ന സിനിമ ഈ വർഷത്തെ പതിനാലാം മോസ്കൊ ചലചിത്രോത്സവത്തിൽ ഇന്ത്യയുടെ ഔദ്യോഗിക വിഭാഗമായി മികച്ച വിദേശ ഭാഷ ചിത്രമായി അക്കാദമി പുരസ്കാരം ലഭിച്ചു[2] . 1984ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ നാം എന്ന സിനിമയാണ് ആദ്യ വീജയ ചിത്രം. 1987ൽ നിർമ്മാതാവായി അദ്ദേഹത്തിന്റെ അനിയനായ മുകേഷ് ഭട്ട് വിശേഷ് ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ചലച്ചിത്രമായ കബസ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ നീർമ്മാണചിത്രം. ബോളിവുഡ് ചലച്ചിത്ര നടിമാരായ പൂജ ഭട്ടിന്റെയും, ആലിയ ഭട്ടിന്റെയും അച്ഛനാണ്.
മഹേഷ് ഭട്ട് | |
---|---|
![]() Bhatt in 2011 | |
ജനനം | (1948-09-20) 20 സെപ്റ്റംബർ 1948 (75 വയസ്സ്)[1] |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) | പർവീൺ ബാബി (former) |
കുട്ടികൾ | 4 (including പൂജ ഭട്ട്, രാഹുൽ ഭട്ട് & ആലിയ ഭട്ട്) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
കുടുംബം | See Bhatt family |
ഭട്ട് അറിയപ്പെടുന്ന സിനിമ സംവിധാനകനായിരുന്നു. ഇദ്ദേഹം നിരവധി സിനിമ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, അനുപം ഖേർ, വിനോദ് ഖന്ന, പരേഷ് റാവൽ, സോണാലി ബേന്ദ്രേ, മിഥുൻ ചക്രവർത്തി, അശുതോഷ് റാണ, ഇമ്രാൻ ഹാഷ്മി, രാഹുൽ റോയ്, സൈഫ് അലി ഖാൻ, അനിൽ കപൂർ, കങ്കണ റണാവത്, ഷൈനി അഹൂജ, കുണാൽ ഖേമു, നസീറുദ്ദീൻ ഷാ, ചങ്കി പാണ്ഡെ എന്നിവരുടെ സിനിമകൾ സംവിധാനം ചെയ്യത്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ സിനിമകൾ മാത്രമല്ല തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ അക്കിനേനി നാഗാർജുന, ചിരഞ്ജീവി, രമ്യ കൃഷ്ണൻ എന്നിവരുടെ സിനിമകൾ ബോളിവുഡിലുടെ ചലച്ചിത്ര താരങ്ങളോടൊപ്പം സംവിധാനം ചെയ്യത്തിട്ടുണ്ട്.
ബോളിവൂഡ് ചലച്ചിത്ര ഗായകരായ ആശ ഭോസ്ലെ, കിഷോർ കുമാർ, മുഹമ്മദ് റഫി, അനുരാധ പട്വാൾ, ബപ്പി ലാഹിരി, ലത മങ്കേഷ്കർ, ചിത്രാ സിംഗ്, ജഗ്ജീത് സിങ്, കൈഫി ആസ്മി, കവിത കൃഷ്ണമൂർത്തി, പങ്കജ് ഉദാസ് എന്നിവരും മലയാള ചലച്ചിത്ര ഗായകരായ കെ. ജെ. യേശുദാസ്, കൃഷ്ണകുമാർ കുന്നത്ത്, കെ. എസ്. ചിത്ര, തെന്നിന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകനായ എം.എം. കീരവാണി എന്നിവർ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു.