![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/49/Mithun_Chakraborty_%25285.26.2013%2529_%2528cropped%2529.jpg/640px-Mithun_Chakraborty_%25285.26.2013%2529_%2528cropped%2529.jpg&w=640&q=50)
മിഥുൻ ചക്രവർത്തി
ممثلة أفلام هندية / From Wikipedia, the free encyclopedia
ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിലെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു[5]. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു. ഇന്ത്യയിലും സോവിയറ്റ് യൂണിയനിലും വാണിജ്യപരമായി വിജയിച്ച ഈ ചിത്രത്തിൽ ജിമ്മി എന്ന കഥാപാത്രമായി അഭിനയിച്ചു. ഇന്ത്യയിൽ 100 കോടി രൂപ നേടിയ ആദ്യ ചിത്രമാണിത്. ഡിസ്കോ ഡാൻസർ കൂടാതെ, സുരക്ഷാ, സഹാസ്, വർദാത്, വാണ്ടഡ്, ബോക്സർ, പ്യാർ ജുക്താ നഹിൻ, ഗുലാമി, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, അഗ്നിപഥ്, രാവൺ രാജ്, ജല്ലാദ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനും ചക്രവർത്തി ഓർമ്മിക്കപ്പെടുന്നുണ്ട്.
മിഥുൻ ചക്രവർത്തി | |
---|---|
![]() | |
പാർലമെന്റ് അംഗം, രാജ്യസഭ | |
ഓഫീസിൽ 3 ഏപ്രിൽ 2014 – 29 ഡിസംബർ 2016[1] | |
മണ്ഡലം | പശ്ചിമ ബംഗാൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗൗരംഗ ചക്രവർത്തി[2] (1950-06-16) 16 ജൂൺ 1950 (74 വയസ്സ്) കൽക്കട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ[3] |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി (2021–ഇന്ന്)[4] |
മറ്റ് രാഷ്ട്രീയ അംഗത്വം | CPI (M–L) (student days) AITC (2014–2016) |
പങ്കാളികൾ |
|
കുട്ടികൾ | മഹാക്ഷയ്, ഉഷ്മേയ ചക്രവർത്തി ഉൾപ്പെടെ 4. |
ബന്ധുക്കൾ | See Chakraborty family |
വസതിs | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
അൽമ മേറ്റർ |
|
ജോലി |
|
Years active | 1976–തുടരുന്നു |
ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[6]
90-കളിൽ തമിഴ്നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്‍മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ് ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.[7][8] ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വര്‍ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.[9][10]