പശ്ചിമ ബംഗാൾ
ഇന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ ). കൊൽക്കത്തയാണ് തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ് ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്, ബീഹാർ എന്നിവയാണ് ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്. ഇന്ത്യാ വിഭജനകാലത്ത് ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമാണ് ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ് 1977 മുതൽ 2011 വരെ പശ്ചിമ ബംഗാൾ ഭരിച്ചത്[4].
വസ്തുതകൾ പശ്ചിമ ബംഗാൾ পশ্চিমবঙ্গ, രാജ്യം ...
പശ്ചിമ ബംഗാൾ পশ্চিমবঙ্গ | ||
---|---|---|
West Bengal | ||
| ||
Nickname(s): പശ്ചിം | ||
Location of West Bengal in India | ||
Map of West Bengal | ||
രാജ്യം | ഇന്ത്യ | |
പ്രദേശം | കിഴക്കേ ഇന്ത്യാ | |
സ്ഥാപിതമായത് | 1 November 1956 | |
തലസ്ഥാനം | കൊൽക്കത്ത | |
ഏറ്റവും വലിയ നഗരം ഏറ്റവും വലിയ മെട്രോ | കൊൽക്കത്ത | |
ജില്ലകൾ | 19 ആകെ | |
• ഭരണസമിതി | പശ്ചിമ ബംഗാൾ സർക്കാർ | |
• ഗവർണ്ണർ name ആനന്ദ ബോസ് | [[]] | |
• മുഖ്യമന്ത്രി | മമത ബാനർജി (തൃണമൂൽ കോൺഗ്രസ്) | |
• നിയമസഭ | പശ്ചിമ ബംഗാൾ നിയമസഭ (295* സീറ്റുകൾ) | |
• ഹൈക്കോടതി | കൽക്കട്ട ഹൈക്കോടതി | |
• ആകെ | 88,752 ച.കി.മീ.(34,267 ച മൈ) | |
•റാങ്ക് | 13th | |
(2011)[1] | ||
• ആകെ | 9,13,47,736 | |
• റാങ്ക് | 4th | |
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,700/ച മൈ) | |
സമയമേഖല | UTC+05:30 (IST) | |
ISO കോഡ് | IN-WB | |
HDI | 0.625 (medium) | |
HDI rank | 19th (2005) | |
Literacy | 77.08%[2] | |
ഔദ്യോഗിക ഭാഷകൾ | ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി[3] | |
വെബ്സൈറ്റ് | westbengal.gov.in | |
^* 294 elected, 1 nominated |
അടയ്ക്കുക