From Wikipedia, the free encyclopedia
കേരളത്തിലെ വടക്കേമലബാർ പ്രദേശമാണ് കോലത്തുനാട്. കോരപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഭൂഭാഗമാണിത്. വടക്കൻ കോട്ടയം എന്നും അറിയപ്പെടുന്നു.[1] ഇന്നത്തെ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഇതിൽപ്പെടുന്നു.
കോല സ്വരൂപം കോലത്തുനാട് | |||||||||
---|---|---|---|---|---|---|---|---|---|
12th century–18th century | |||||||||
തലസ്ഥാനം | ചിറക്കൽ, കണ്ണൂർ | ||||||||
പൊതുവായ ഭാഷകൾ | മലയാളം | ||||||||
മതം | Hinduism, Islam | ||||||||
ഗവൺമെൻ്റ് | Absolute monarchy | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 12th century | ||||||||
• ഇല്ലാതായത് | 18th century | ||||||||
|
· ഇടക്കൽ ഗുഹകൾ · മറയൂർ |
സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്നരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ഒമ്പതുമുതൽ പന്ത്രണ്ടുവരെ[അവലംബം ആവശ്യമാണ്] നൂറ്റാണ്ടുകളിൽ നിലനിന്ന പെരുമാൾ വാഴ്ചയുടെ കാലത്ത് നന്നവംശത്തിന്റെ പിൻഗാമികളാണെന്നു കരുതുന്ന മൂഷകവംശത്തിന്റെ ആധിപത്യത്തിലായിരുന്നു ഇവിടം. കുലശേഖരകാലത്തും മൂഷകരുടെ കീഴിൽ സ്വതന്ത്രരാജ്യമായിത്തുടർന്നെന്ന് കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുലശേഖരസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് കേരളത്തിൽ രൂപംകൊണ്ട അനേകം നാട്ടുരാജ്യങ്ങളിൽ പരമാധികാരമുണ്ടായിരുന്ന നാലു രാജ്യങ്ങളിൽ ഒന്നായി മാറി. പതിനാലാം നൂറ്റാണ്ടോടെ മൂഷകരാജ്യം കോലത്തുനാട് എന്നറിയപ്പെടാൻ തുടങ്ങി. ഇവിടത്തെ രാജാക്കന്മാർ കോലത്തിരി എന്നും അറിയപ്പെട്ടു.[1]
മദ്യകാലത്ത് കൊലോത്തുനാടും സാമൂതിരി രാജവും തമ്മിൽ സംഘർഷം സാധാരണമായിരുന്നു. കോലോത്തുനാടും ട്രാവൻകൂർ-വേനാട് രാജാവംശവും സഹോദരരാജവംശമായി വിശ്വസിക്കപ്പെടുന്നു, ചിലകസന്ദർഭ്ങളിൽ തുളു രാജവംശമായി നല്ല ബന്ധം നിലനിർത്തിയിരുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.