From Wikipedia, the free encyclopedia
ഒരു പരമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വർഗത്തിൽ അധിഷ്ഠിതമായ ഭരണക്രമമാണ് രാജവാഴ്ച(Monarchy). ഇതിൽ രാജാവ്(പുരുഷൻ) അഥവാ രാജ്ഞി(സ്ത്രീ) എന്ന ഒരൊറ്റയാളിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാൻ തന്നെ രാഷ്ട്രം' എന്ന ലൂയി xiv-ാമന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാൽ ജപ്പാനിലെ രാജാക്കന്മാർ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാർ യഥാർഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ലോകത്തിൽ 44 രാജ്യങ്ങളിൽ രാജവാഴ്ച നിലവിലുണ്ട്, അതിൽ 16 എണ്ണം രണ്ടാം എലിസബത്ത് രാജ്ഞിയെ ഭരണാധികാരിയായി അംഗീകരിക്കുന്ന കോമൺവെൽത്ത് രാജ്യങ്ങൾ, ചരിത്രപരമായി പരമാധികാര രാജവാഴ്ച നിലവിലുള്ള ബ്രൂണെ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സ്വിറ്റ്‌സർലാന്റ് ,വത്തിക്കാൻ നഗരം എന്നിവ ഉൾപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.