കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി From Wikipedia, the free encyclopedia
ഇന്ത്യൻ ഉപദ്വീപിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്താണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി എറണാകുളം ജില്ലകളിൽ ആയാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. അനമുടി മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
Anamudi | |
---|---|
ആനമുടി | |
ഉയരം കൂടിയ പർവതം | |
Elevation | 2,695 മീ (8,842 അടി) |
Prominence | 2,480 മീ (8,140 അടി) |
Isolation | 2,115 കി.മീ (6,939,000 അടി) |
മറ്റ് പേരുകൾ | |
English translation | ആന തല |
Language of name | മലയാളം |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | കേരളം, ഇന്ത്യ |
State/Province | IN |
Parent range | പശ്ചിമഘട്ടം |
ഭൂവിജ്ഞാനീയം | |
Age of rock | Cenozoic (100 to 80 mya) |
Mountain type | Fault-block |
Climbing | |
First ascent | ജനറൽ ടൌഗ്ലാസ് ഹാമിൽട്ടൺ |
Easiest route | കാൽനട |
ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി".
വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.