From Wikipedia, the free encyclopedia
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി[1]. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.
ചെമ്പ്ര | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,100 മീ (6,900 അടി) |
മറ്റ് പേരുകൾ | |
English translation | ചെമ്പ്ര കൊടുമുടി |
Language of name | മലയാളം |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | കേരളം, ഇന്ത്യ |
Parent range | പശ്ചിമഘട്ടം |
Climbing | |
Easiest route | Hike |
കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ് സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ (6900 അടി) ഉയരത്തിലുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കൽപറ്റയിൽനിന്നും 8 കിലോമീറ്റർ (5 മൈൽ) അകലെയാണ്. പശ്ചിമഘട്ട മേഖലയിൽപ്പെട്ട വയനാടൻ കുന്നുകളും തമിഴ്നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്. മേപ്പാടിയിൽനിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് നടപ്പാതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ ടൂറിസ്റ്റുകൾക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്നതാണ്.
ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്. കൊടുമുടിയുടെ മുകളിലേക്ക് ഉള്ള വഴിയിലുള്ള ഹൃദയ രൂപത്തിലുള്ള തടാകം പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്. ഈ തടാകം ഒരിക്കലും വറ്റിയിട്ടില്ല എന്നാണു വിശ്വസിക്കപ്പെടുന്നത്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം, തടാകത്തിൽ എത്തിയതിനുശേഷം ഒന്ൻ - രണ്ട് കിലോമീറ്റർ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ. മേപ്പാടി ടൌണിൽനിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ (3 മൈൽ) യാത്ര. മല കയറാനുള്ള പാസ് ഫോറസ്റ്റ് ഓഫീസിൽനിന്നും കരസ്ഥമാക്കാവുന്നതാണ്. മാത്രമല്ല, വേണമെങ്കിൽ ഒരു ഗൈഡിൻറെ സേവനവും ലഭ്യമാകും, അത് വളരെ ഉപയോഗപ്രദമായിരിക്കും. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും, മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാൻ സാധിക്കും. മേപ്പാടി പഞ്ചായത്തിലാണ് ചെമ്പ്ര സ്ഥിതിചെയ്യുന്നത്, കൊല്ലെഗൽ - മൈസൂർ - കോഴിക്കോട് പാതയായ എൻഎച്ച് 212-ൽനിന്നും 11 കിലോമീറ്റർ (7 മൈൽ) ദൂരം.
കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽപറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിൻറെ 38 ശതമാനവും വനമാണ്.
വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിൻറെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ് എന്നാണ് ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.
കോഴിക്കോട് സർവ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ് കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ് എന്നാണ് ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗ സംസ്കാരത്തിൻറെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രിസ്തുവിനു മുൻപ് 500 ലാണ് ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.