Remove ads
From Wikipedia, the free encyclopedia
ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ദക്ഷിണേന്ത്യ (തെക്കേയിന്ത്യ). കർണാടകം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.ദക്ഷിണേന്ത്യക്കാർ പൊതുവെ അരി ഭക്ഷണ മാണ് കഴിക്കുന്നത്. ഉത്തര്യേന്തയിൽ നിന്നും വ്യത്യസ്ഥ മായ ഒരു ജീവിത രീതിയാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യ | |
---|---|
ജനസംഖ്യ | 252,621,765 |
വിസ്തീർണ്ണം | 635,780 കി.m2 (245,480 ച മൈ) |
ജനസാന്ദ്രത | 397/കിമീ2 (397/കിമീ2) |
സംസ്ഥാനങ്ങൾ | വിസ്തീർണ്ണമനുസരിച്ച് ക്രമത്തിൽ: കർണാടകം തമിഴ്‌നാട് ആന്ധ്രപ്രദേശ് തെലങ്കാന കേരളം |
തലസ്ഥാനനഗരങ്ങൾ (2011) | സംസ്ഥാനങ്ങളുടെ: ബെംഗളൂരു ചെന്നൈ വിജയവാഡ ഹൈദരാബാദ് തിരുവനന്തപുരം കേന്ദ്രഭരണപ്രദേശങ്ങളുടെ: കവറത്തി(ലക്ഷദ്വീപ്) പോണ്ടിച്ചേരി(പോണ്ടിച്ചേരി) |
ഏറ്റവും ജനവാസമേറിയ 15 നഗരങ്ങൾ (2014) | 1. ചെന്നൈ 2. ബെംഗളൂരു 3. ഹൈദരാബാദ് 4. കോയമ്പത്തൂർ 5. വിശാഖപട്ടണം 6. മധുരൈ 7. വിജയവാഡ 8. ഹുബ്ലി 9. മൈസൂരു 10.തിരുച്ചിറപ്പള്ളി 11.സേലം 12.തിരുവനന്തപുരം 13.ഗുണ്ടൂർ 14. വാറങ്കൽ 15. കൊച്ചി, 16. കോഴിക്കോട്, |
ഔദ്യോഗിക ഭാഷകൾ | കന്നഡ, മലയാളം, തമിഴ്, തെലുഗു, ഇംഗ്ലീഷ്(ബന്ധഭാഷ)[1] |
ജനനനിരക്ക് | 20.4 |
മരണനിരക്ക് | 7.7 |
ശിശുമരണനിരക്ക് | 48.4 |
^* Lakshadweep and Puducherry are Union territories of India and under the direct command of the President of India ‡ French and English are official languages of Puducherry. See also Official languages of India. |
ഭൂമിശാസ്ത്രപരമായി നീലഗിരി മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ് ദക്ഷിണേന്ത്യ എന്ന നിലയിൽ ചില ഭൂമിശാസ്ത്രവിദഗ്ദ്ധർ കണക്കാക്കുന്നത്. ആനമലയും ഏലമലയും അതിർത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകൾക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കർണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടിന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. പാലക്കാട് ചുരം ഈ രണ്ടു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു[2].
പടിഞ്ഞാറൻ പ്രദേശത്ത് ശക്തമായ മഴ നൽകുന്ന തെക്കുപടീഞ്ഞാറൻ കാലവർഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാൽ തമിഴ്നാടിന്റെ പ്രദേശങ്ങളിൽ ഈ കാലവർഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കൻ കാലവർഷമാണ് ഈ മേഖലയിൽ മഴ നൽകുന്നത്. ഒക്ടോബർ മദ്ധ്യം മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് വടക്കുകിഴക്കൻ കാലവർഷക്കാറ്റ് വീശുന്നത്. എന്നാൽ ഇതിനു മുൻപുള്ള ശക്തമായ വേനലിൽ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വൻ നദികളൊഴികെ മറ്റെല്ലാം വർഷത്തിൽ ഒൻപതു മാസവും വരണ്ടുണങ്ങുന്നു[2].
ദക്ഷിണേന്ത്യയിലെ ജനങ്ങൾ ദ്രാവിഡരുടെ പിൻഗാമികളാണ്[2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.