അർജ്ജുനൻ
From Wikipedia, the free encyclopedia
മഹാഭാരത കഥകളിൽ നായകനായ കഥാപാത്രം അർജ്ജുനൻ. (സംസ്കൃതം: अर्जुन). പാണ്ഡവരിൽ മൂന്നാമൻ. പാണ്ഡു പത്നിയായിരുന്ന കുന്തി ദേവിക്ക് ദേവരാജാവായ ഇന്ദ്രനിൽ നിന്ന് വരപ്രസാദമായി ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്രശസ്ത്ര വിദ്യകളിൽ ഒന്നാമനായും നിപുണനായും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെ ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, അർജുനൻ ദ്രോണർ, കർണൻ,അഭിമന്യു, ഏകലവ്യൻ, അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു. ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ പാശുപതം എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു. കൃഷ്ണൻ സാരഥിയായി നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ 14ാം ദിവസം കൗരവരുടെ പതിനൊന്ന് അക്ഷൗഹിണിപ്പടയിൽ ഏഴും ഇല്ലാതെയാക്കി. നരനാരാണയന്മാരുടെ അവതാരങ്ങളായിരുന്നു കൃഷ്ണനും അർജ്ജുനനും. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
അർജ്ജുനൻ | |
---|---|
Information | |
കുടുംബം | ഇന്ദ്രൻ,പാണ്ഡു (പിതാവ്) കുന്തി (മാതാവ്) കർണ്ണൻ, യുധിഷ്ഠിരൻ, ഭീമൻ, നകുലൻ, സഹദേവൻ (സഹോദരർ) |
ഇണ | ദ്രൗപദി, ഉലൂപി, ചിത്രാംഗദ, സുഭദ്ര . |
കുട്ടികൾ | Upapandavas# ശ്രുതകീർത്തി, അഭിമന്യു, ബഭ്രുവാഹനൻ, ഇരാവാൻ |
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |