![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e0/Draupadi_and_Pandavas.jpg/640px-Draupadi_and_Pandavas.jpg&w=640&q=50)
യുധിഷ്ഠിരൻ
From Wikipedia, the free encyclopedia
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് യുധിഷ്ഠിരൻ (ഹിന്ദി: युधिष्ठिर).പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മപുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെ പത്നിയായിരുന്ന കുന്തിയിൽ യമധർമ്മന് ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യുധിഷ്ഠിരൻ | |
---|---|
യുധിഷ്ഠിര മഹാരാജാവ് | |
![]() യുധിഷ്ഠിരൻ ദ്രൗപദിയുമൊത്ത് സിംഹാസനത്തിൽ ചുറ്റും മറ്റു പാണ്ഡവന്മാർ | |
പദവികൾ | ധർമരാജാ |
മുൻഗാമി | പാണ്ഡു |
പിൻഗാമി | പരീക്ഷിത് |
രാജ്ഞി | ദ്രൗപദി , ദേവിക |
രാജകൊട്ടാരം | കുരുവംശം |
പിതാവ് | പാണ്ഡു |
മാതാവ് | കുന്തി |
മക്കൾ | സുതാനു(ദ്രൗപതി) പ്രതിവിന്ധ്യർ(ദ്രൗപദി) യൌദ്ധേയൻ (ദേവിക) |
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
യുവരാജാവാകേണ്ടിയിരുന്ന യുധിഷ്ഠിരനേയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ ധൃതരാഷ്ട്രരുടെ മൗനാനുവാദത്തോടെ ദുര്യോധനൻ പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്ക്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.
യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ അജാതശത്രു എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് . സാക്ഷാൽ ധർമ്മദേവന്റെ സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ എന്നു വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് . ത്രിശങ്കു , നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .