മലബാർ കലാപം
ബ്രിട്ടീഷ്ക്കാർക്കെതിരെ നടന്ന ഏറ്റുമുട്ടലുകളെ പൊതുവായി മലബാർ കലാപം എന്നു വിളിക്കുന്നു. / From Wikipedia, the free encyclopedia
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം (ഇംഗ്ലീഷ്: Malabar Rebellion).1921 ആഗസ്ററ് മാസം മുതൽ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
മലബാർ കലാപം | |||||||
---|---|---|---|---|---|---|---|
ഖിലാഫത്ത് പ്രസ്ഥാനം, മാപ്പിള ലഹളകൾ ഭാഗം | |||||||
1921 ഇൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഹളക്കാർ മേധാവിത്യം നേടി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങൾ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയവ) | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് രാജ് , ജൻമികൾ | മാപ്പിള മുസ്ലിംകൾ,കുടിയാൻമാർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ജനറൽ ബാർനറ്റ് സ്റ്റുവർട്ട്,ഹിച്ച് കോക്ക്, A.S.P.ആമുസാഹിബ് | ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ , എം.പി. നാരായണ മേനോൻ, കാപ്പാട് കൃഷ്ണൻ നായർ[1], പാണ്ടിയാട്ട് നാരായണൻ നമ്പീശൻ[2] | ||||||
നാശനഷ്ടങ്ങൾ | |||||||
കൊല്ലപ്പെട്ടവർ ബ്രിട്ടീഷ് : കമാണ്ടർ 1 , സൈനികർ 43 , പരിക്കേറ്റവർ 126 .
ജന്മികൾ :സർക്കാർ അനുകൂലികൾ 500-800 [3] [4] | കൊല്ലപ്പെട്ടവർ : 10,000 -20,000 , ജയിലിൽ അടക്കപ്പെട്ടവർ 50,000 ,നാടുകടത്തപ്പെട്ടവർ 50,000, കാണാതായവർ 10,0000 |
· ഇടക്കൽ ഗുഹകൾ · മറയൂർ |
ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹൈന്ദവ പ്രമാണികൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. [5] [6] ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ, പാലായനം ചെയ്യപ്പെടുകയോ ഉണ്ടായെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നും ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തക ആനി ബസന്റ് റിപ്പോർട്ട് ചെയ്തു.[7]