മന്നത്ത് പത്മനാഭൻ
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി / From Wikipedia, the free encyclopedia
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം [1]. ഇദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി ഭാരത കേസരി [2]സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നു ഭാരത കേസരി എന്നും അറിയപ്പെടുന്നു
വസ്തുതകൾ ഭാരത കേസരി മന്നത്ത് പത്മനാഭൻ, ജനനം ...
ഭാരത കേസരി മന്നത്ത് പത്മനാഭൻ | |
---|---|
ജനനം | (1878-01-02)ജനുവരി 2, 1878 |
മരണം | ഫെബ്രുവരി 25, 1970(1970-02-25) (പ്രായം 92) |
ദേശീയത | ഇന്ത്യൻ |
സംഘടന(കൾ) | നായർ സർവീസ് സൊസൈറ്റി |
സ്ഥാനപ്പേര് | എൻ.എസ്സ്.എസ്സിന്റെ സ്ഥാപക ജനറൽ സെക്രട്ടറി |
ജീവിതപങ്കാളി(കൾ) | മെച്ചേട്ടു കല്യാണിയമ്മ, തോട്ടക്കാട്ട് മാധവിയമ്മ |
അടയ്ക്കുക