ഹാനോവർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജർമ്മനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാനോവർ. ജർമ്മൻ ഭാഷയിൽ ഹനോഫർ എന്നാണ് ഉച്ചാരണം. 535,061 (2017) ജനസംഖ്യയുള്ള ഹാനോവർ ജർമ്മനിയിലെ പതിമൂന്നാമത്തെ വലിയ നഗരമാണ്. ഹാംബുർഗിനും ബ്രമനും ശേഷം വടക്കൻ ജർമ്മനിയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് ഇത്. വടക്കൻ ജർമ്മൻ സമതലത്തിന്റെ തെക്ക് ഭാഗത്ത് ലെയിൻ നദിയുടെയും അതിന്റെ കൈവഴിയായ ഇഹ്മെ നദിയുടെയും സംഗമസ്ഥാനത്താണ് ഹാനോവർ സ്ഥിതി ചെയ്യുന്നത്.
Hanover
Hannover | ||||||||
---|---|---|---|---|---|---|---|---|
Market Church, Telemax, Kröpcke-Clock, an Asian elephant at the Hanover Zoo and the Eilenriede forest | ||||||||
| ||||||||
Coordinates: 52°22′N 9°43′E | ||||||||
Country | Germany | |||||||
State | Lower Saxony | |||||||
District | Hannover | |||||||
Subdivisions | 13 districts | |||||||
സർക്കാർ | ||||||||
• Lord Mayor | Belit Onay (Greens) | |||||||
• Governing parties | SPD / Greens [1] | |||||||
വിസ്തീർണ്ണം | ||||||||
• City | 204.01 ച.കി.മീ. (78.77 ച മൈ) | |||||||
ഉയരം | 55 മീ (180 അടി) | |||||||
ജനസംഖ്യ (2013-12-31)[2] | ||||||||
• City | 5,18,386 | |||||||
• ജനസാന്ദ്രത | 2,500/ച.കി.മീ. (6,600/ച മൈ) | |||||||
• മെട്രോപ്രദേശം | 11,19,032 | |||||||
സമയമേഖല | CET/CEST (UTC+1/+2) | |||||||
Postal codes | 30001 - 30669 | |||||||
Dialling codes | 0511 | |||||||
Vehicle registration | H | |||||||
വെബ്സൈറ്റ് | www.hannover.de |
ലീൻ നദിയുടെ കിഴക്കൻ തീരത്ത് മധ്യകാലഘട്ടത്തിലാണ് ഹാനോവർ നഗരം സ്ഥാപിതമായത്. അതിൻ്റെ യഥാർത്ഥ നാമമായ ഹോണോവെർ എന്നതിന് 'ഉയർന്ന നദീതീരം' എന്നാണ് അർത്ഥമാക്കുന്നത് എന്നിരുന്നാലുംത് ചർച്ച ചെയ്യപ്പെടുന്ന വിഷയം ആണ്. കടത്തുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഒരു ചെറിയ ഗ്രാമമായിരുന്നു ഹാനോവർ 13-ാം നൂറ്റാണ്ടിൽ താരതമ്യേന വലിയ പട്ടണമായി മാറുകയും അതിൻ്റെ ഒരു സ്വാഭാവിക ക്രോസ്റോഡിലെ സ്ഥാനം കാരണം 1241-ൽ പട്ടണാവകാശങ്ങൾ ലഭിക്കുകയും ചെയ്തു . കരയിലൂടെയുള്ള യാത്ര താരതമ്യേന ദുഷ്കരമായതിനാൽ, നദിയുടെ മുകൾ ഭാഗത്തുള്ള അതിൻ്റെ സ്ഥാനം വർദ്ധിച്ച വ്യാപാരത്തിലൂടെ നഗരത്തിന് വളരാൻ സാഹചര്യം സൃഷ്ടിച്ചു.
Seamless Wikipedia browsing. On steroids.