സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ
From Wikipedia, the free encyclopedia
കേരളത്തിലെ ഒരു എപ്പിസ്കോപ്പൽ സഭയാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ (St. Thomas Evangelical Church of India). മാർത്തോമാ ക്രിസ്ത്യാനി ചരിത്രപാരമ്പര്യത്തിൽ ഉള്ള ഈ സഭ 1960-കളിൽ മാർത്തോമ്മാ സഭയിൽ നിന്നു വേർപെട്ട് രൂപീകരിച്ചതാണ് . പത്തൊൻപതാം നൂറ്റാണ്ടിൽ മലങ്കര സഭയിൽ ഉണ്ടായ നവീകരണ തർക്കങ്ങളിലും പിന്നീടുണ്ടായ പിളർപ്പിലും മാർത്തോമ്മ സഭയുടെ ഭാഗമായി നിന്ന ഒരു വിഭാഗം ആളുകൾ 1961-ൽ അന്നത്തെ മാർത്തോമ്മാ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മായുടെ വിശ്വാസപരമായ ചില നിലപാടുകളിൽ പ്രതിഷേധിച്ചും, സഭയിലെ പുരോഗമന-പാരമ്പര്യ വാദികൾ തമ്മിലുള്ള തർക്കങ്ങളെത്തുടർന്നും, കെ.എൻ. ദാനിയേൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭ വിട്ട് പോകുകയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു.
വസ്തുതകൾ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ | |
![]() ഔദ്യോഗിക ലോഗോ | |
സ്ഥാപകൻ | മാർത്തോമ്മാ ശ്ലീഹ (പരമ്പരാഗത വിശ്വാസം), കെ.എൻ. ദാനിയേൽ (പുനർനവീകരണം) |
സ്വതന്ത്രമായത് | 1961 |
അംഗീകാരം | സ്വതന്ത്ര എപ്പിസ്കോപ്പൽ സഭ |
പരമാദ്ധ്യക്ഷൻ | ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം (പ്രിസൈഡിങ് ബിഷപ്പ്) |
ആസ്ഥാനം | തിരുവല്ല, കേരളം |
ഭരണപ്രദേശം | ഇന്ത്യ (പ്രധാനമായി) |
മേഖലകൾ | ഇന്ത്യ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്, ഗ്രേറ്റ് ബ്രിട്ടൺ-ലണ്ടൻ & ബെൽഫാസ്റ്റ്, മദ്ധ്യപൂർവ്വദേശം, സിംഗപ്പൂർ |
ഭാഷ | മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി |
അനുയായികൾ | 50,000 |
വെബ്സൈറ്റ് | http://steci.org/ |
അടയ്ക്കുക