From Wikipedia, the free encyclopedia
ഏപ്രിൽമാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ് സപ്തർഷിമണ്ഡലം. വടക്കേചക്രവാളത്തിൽ നിന്നും ഏകദേശം 45° ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങൾ ആണുള്ളത്. അവ വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിവയാണ്. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകൾ ആണ് ഈ നക്ഷത്രമണ്ഡലത്തിന് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ് അരുന്ധതി നക്ഷത്രം.[1]ക്രതു ( Dubhe) പുലഹൻ (Merak) എന്നീ നക്ഷത്രങ്ങളെ നീട്ടി വരച്ചാൽ ആ രേഖ വടക്ക് - തെക്ക് ദിശയിലായിരിക്കും.[2]
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സപ്തർഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | UMa |
Genitive: | Ursae Majoris |
ഖഗോളരേഖാംശം: | 10.67 h |
അവനമനം: | +55.38° |
വിസ്തീർണ്ണം: | 1280 ചതുരശ്ര ഡിഗ്രി. (3rd) |
പ്രധാന നക്ഷത്രങ്ങൾ: |
7, 20 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
93 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
8 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
6 |
സമീപ നക്ഷത്രങ്ങൾ: | 12 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ε UMa (Alioth) (1.7124m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Lalande 21185 (8.29 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 7 |
ഉൽക്കവൃഷ്ടികൾ : | Alpha Ursa Majorids Leonids-Ursids |
സമീപമുള്ള നക്ഷത്രരാശികൾ: |
Draco Camelopardalis Lynx Leo Minor Leo Coma Berenices Canes Venatici Boötes |
അക്ഷാംശം +90° നും −30° നും ഇടയിൽ ദൃശ്യമാണ് April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
The Big Dipper. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.