തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായിരുന്നു ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അജിത്കുമാർ (ജനനം: 20 നവംബർ 1980) നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (സംവിധാനം: ഫാസിൽ ) എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. നടൻ അജിത് കുമാറുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിരമിച്ചു[2]
ജീവിതരേഖ
1980 നവംബർ 20നു ഷറഫ് ബാബുവിൻ്റെയും ആലീസിൻ്റെയും മകളായി[3]. ചെന്നൈയിലെ ഒരു ക്രിസ്ത്യൻ മലയാളി കുടുംബത്തിലാണ് ശാലിനി ജനിച്ചത്. ശ്യാമിലി, റിച്ചാർഡ് എന്നിവർ സഹോദരങ്ങളാണ്. ചെന്നൈ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി[4]
മലയാള സിനിമ
1983-ൽ തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു[5]
സ്വകാര്യ ജീവിതം
ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. അനൗഷ്ക, അദ്വിക് എന്നിവർ മക്കളാണ്
ചലച്ചിത്രങ്ങൾ
ബാലതാരമായി
Year | Film | Role | Language | Notes |
---|---|---|---|---|
1983 | എൻറെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | മാമാട്ടിക്കുട്ടിയമ്മ/ടിൻറു | മലയാളം | മികച്ചബാലതാരത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരം |
1983 | ആദ്യത്തെ അനുരാഗം | രാജുമോൻ | മലയാളം | |
1984 | മുത്തോടു മുത്ത് | അചിമോൾ | മലയാളം | |
1984 | ഒന്നും മിണ്ടാത്ത ഭാര്യ | അച്യുതൻ നായരുടെ മകൾ | മലയാളം | |
1984 | സന്ദർഭം | രവിയുടെ മകൾ | മലയാളം | |
1984 | NH 47 | മിനി | മലയാളം | |
1984 | ഒന്നാണു നമ്മൾ | സോണിക്കുട്ടി | മലയാളം | |
1984 | കൃഷ്ണാ ഗുരുവായൂരപ്പാ | ഉണ്ണിക്കൃഷ്ണൻ | മലയാളം | |
1984 | ഒരു സുമംഗലിയുടെ കഥ | രാജി | മലയാളം | |
1984 | മിനിമോൾ വത്തിക്കാനിൽ | മിനിമോൾ | മലയാളം | |
1984 | ചക്കരയുമ്മ | ശാലു മോൾ | മലയാളം | |
1984 | കൂട്ടിനിളംകിളി | നന്ദിനി/രാജിമോൾ | മലയാളം | |
1985 | വന്നു കണ്ടു കീഴടക്കി | ശാലു | മലയാളം | |
1985 | ബന്ധം | ആശ | തമിഴ് | |
1985 | പിള്ളൈ നിലാ | ശാലിനി | തമിഴ് | |
1985 | ജീവൻറെ ജീവൻ | ബിജു | മലയാളം | |
1985 | അക്കച്ചിയുടെ കുഞ്ഞുവാവ | ചക്കിമോൾ | മലയാളം | |
1985 | ഒരു നോക്കു കാണാൻ | ചിന്നുക്കുട്ടി / ഉണ്ണിമോൾ | മലയാളം | |
1985 | കഥ ഇതുവരെ | രമ്യാമോൾ | മലയാളം | |
1985 | ഒരു കുടക്കീഴിൽ | ബേബി ശ്രീദേവി | മലയാളം | |
1985 | ആഴി | മലയാളം | ||
1985 | ആനക്കൊരുമ്മ | ബിന്ദു | മലയാളം | |
1985 | ഇനിയും കഥ തുടരും | രവീന്ദ്രൻറെ മകൾ | മലയാളം | |
1985 | ഓർമിക്കാൻ ഓമനിക്കാൻ | മലയാളം | ||
1985 | മുഹൂർത്തം പതിനൊന്നു മുപ്പതിന് | രാജി | മലയാളം | |
1985 | വിടുതലൈ | ശാലിനി | തമിഴ് | |
1985 | അമ്മേ ഭഗവതി | ദുർഗ | മലയാളം | |
1986 | പ്രത്യേകം ശ്രദ്ധിക്കുക | മിനിമോൾ | മലയാളം | |
1986 | [[നിലാവേമലരേ | തമിഴ് | ||
1986 | എൻറെ എൻറേതു മാത്രം | ശ്രീമോൾ, ബിന്ദു | മലയാളം | ഡബിൾ റോൾ |
1986 | ഈ ജീവ നിനഗഗി | ലത | കന്നട | |
1986 | ആയിരം കണ്ണുകൾ | തമിഴ് | ||
1987 | Shankar Guru | ദേവി | തമിഴ് | |
1987 | സിരൈ പാർവൈ | തമിഴ് | ||
1989 | രാജാ ചിന്ന റോജ | ചിത്ര | തമിഴ് | |
1990 | ജഗദേഗ വീരുഡു അതിലോക സുന്ദരി | ശാമിലി | തെലുങ്ക് |
നായികാ വേഷത്തിൽ
Year | Film | Role | Language | Notes |
---|---|---|---|---|
1997 | അനിയത്തിപ്രാവ് | മിനി | മലയാളം | |
1997 | കാതലുക്കു മര്യാദൈ | മിനി | തമിഴ് | |
1998 | നക്ഷത്രത്താരാട്ട് | ഹേമ | മലയാളം | |
1998 | കൈക്കുടന്ന നിലാവ് | വേണി | മലയാളം | |
1998 | സുന്ദരകില്ലാഡി | ദേവയാനി | മലയാളം | |
1998 | കളിയൂഞ്ഞാൽ | അമ്മു | മലയാളം | |
1999 | നിറം | സോന | മലയാളം | |
1999 | അമർക്കളം | മോഹന | തമിഴ് | |
1999 | പ്രേം പൂജാരി | ഹേമ | മലയാളം | |
2000 | കണ്ണുക്കുൾ നിലവ് | ഹേമ | തമിഴ് | |
2000 | അലൈ പായുതൈ | ശക്തി | തമിഴ് | |
2001 | പിരിയാത വരം വേണ്ടും | നിധി | തമിഴ് |
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.