വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ
From Wikipedia, the free encyclopedia
വിക്കിപീഡിയ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറായ മീഡിയവിക്കിയിലുള്ള ഒരു സൗകര്യമാണ് റോൾബാക്ക് അഥവാ മുൻപ്രാപനസംവിധാനം. ഈ ടൂൾ ഉപയോഗിച്ച് ഒരു താളിൽ ഒരു ഉപയോക്താവ് അവസാനം നടത്തിയ എല്ലാ തിരുത്തകളും ഒറ്റയടിക്ക് നീക്കം ചെയ്യാൻ സാധിക്കും. നശീകരണപ്രവർത്തനങ്ങൾ തടയുന്നതിനാണ് വിക്കിപീഡിയയിൽ റോൾബാക്ക് സൗകര്യം പൊതുവേ ഉപയോഗിക്കുന്നത്.
ഈ താൾ വിക്കിപീഡിയയുടെ തിരുത്തൽ നയം സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്. |
റോൾബാക്ക് ചെയ്യാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് അവർ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലൊ ലേഖനങ്ങളുടെ നാൾ വഴിയിലോ അവസാനത്തെ തിരുത്തലിന് സമീപമായി റോൾബാക്ക് ബട്ടൺ പ്രവർത്തനക്ഷമമാകും. റോൾബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് വഴി അവസാനം എഡിറ്റ് ചെയ്ത ഉപയോക്താവിന്റെ തിരുത്തുകൾ മുഴുവനും നീക്കം ചെയ്ത് തൊട്ടു മുൻപ് മറ്റൊരു ഉപയോക്താവ് ചെയ്ത തിരുത്തലിലേക്ക് സേവ് ചെയ്യും.
റോൾബാക്ക് സൗകര്യം എല്ലാ കാര്യനിർവാഹകർക്കും സ്വതേ ലഭ്യമാണ്, അപേക്ഷയനുസരിച്ച് മറ്റു ഉപയോക്താക്കാൾക്കും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ 14 കാര്യനിർവാഹകരും 71 മറ്റു ഉപയോക്താക്കളും (85 ആകെ) റോൾബാക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
ധാർമ്മികനിലവാരത്തിൽ മാത്രം മുൻപ്രാപനം ചെയ്യുക - മുൻപ്രാപനം ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾ ദുർവിനിയോഗം (ഉദാ:സ്വതാല്പര്യത്തിനു വേണ്ടിയുള്ള റോൾബാക്ക്, നല്ല രീതിയിലുള്ള എഡിറ്റുകൾ പ്രത്യേകകാരണമില്ലാതെ തിരസ്കരിക്കൽ; സാധാരണഗതിയിൽ എഡിറ്റ് ചെയ്യുമ്പോൾ ചുരുക്കം ചേർക്കും എന്നാൽ റോൾബാക്കിന് ചുരുക്കം വ്യക്തമാകില്ല) ചെയ്യുകയാണങ്കിൽ ഈ അവകാശം നീക്കം ചെയ്യപ്പെടും.