വിക്കിപീഡിയ:കാര്യനിർവാഹകർ
From Wikipedia, the free encyclopedia
വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.
- കാര്യനിർവാഹകർക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകുന്നതിന്, ദയവായി വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് കാണുക.
കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.