![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8c/English_Wikipedia_screenshot.png/640px-English_Wikipedia_screenshot.png&w=640&q=50)
മീഡിയവിക്കി
വെബ് അടിസ്ഥാനമാക്കിയുള്ള വിക്കി സോഫ്റ്റ്വെയർ / From Wikipedia, the free encyclopedia
വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്വെയറാണ് മീഡിയാവിക്കി. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു.[2] സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ് ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.[3]
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() | |
Screenshot | |
വികസിപ്പിച്ചത് | വിക്കിമീഡിയ ഫൌണ്ടേഷൻ, ടിം സ്റ്റർലിങും (റിലീസ് മാനേജർ) സംഘവും[1] |
---|---|
ആദ്യപതിപ്പ് | 2002 ജനുവരി 25 |
Stable release | 1.15.4 (മേയ് 28 2010 (2010-05-28), 5154 ദിവസങ്ങൾ മുമ്പ്) [±] (see older versions) |
Preview release | 1.16beta3 (മേയ് 28 2010 (2010-05-28), 5154 ദിവസങ്ങൾ മുമ്പ്) (see older versions) |
റെപോസിറ്ററി | ![]() |
ഭാഷ | പി.എച്ച്.പി. |
ഓപ്പറേറ്റിങ് സിസ്റ്റം | സങ്കര-തട്ടകം (വിവിധതരം) |
പ്ലാറ്റ്ഫോം | വെബ് ബ്രൌസറുകൾ |
വലുപ്പം | ~44 MB |
ലഭ്യമായ ഭാഷകൾ | 300-ൽ അധികം ഭാഷകളിൽ |
തരം | വിക്കി |
അനുമതിപത്രം | GPLv2+ |
വെബ്സൈറ്റ് | mediawiki.org (in Malayalam) |
അടയ്ക്കുക
പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ് മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെസ്ക്യൂൽ ഉപയോക്കാവുന്നതാണ്. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.