![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c6/Salix_tetrasperma.jpg/640px-Salix_tetrasperma.jpg&w=640&q=50)
വഞ്ചി (മരം)
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഇലപൊഴിക്കുന ഇടത്തരം വൃക്ഷമാണ് വഞ്ചി. (ശാസ്ത്രീയനാമം: Salix tetrasperma). ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന വഞ്ചി ഒരു പ്രകാശാർത്ഥിമരമാണ്. തടിക്ക് ഉറപ്പ് കുറഞ്ഞ ഈ മരം Indian willow എന്നറിയപ്പെടുന്നു. മണിപ്പൂരിൽ വഞ്ചിയുടെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഊട്ടിയിൽ ഇതിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കാറുണ്ട്[1]. ബംഗാളിൽ മിക്ക വീടുകളിലും ഇവ നട്ടവളർത്താറുണ്ട്. വേനൽക്കാലത്ത് തടാകങ്ങളിലെ വെള്ളം വേഗം ആവിയായി നഷ്ടപ്പെടാതിരിക്കാൻ വഞ്ചിമരത്തിന്റെ തണൽ സഹായകമാവാറുണ്ട്[2].
- വഞ്ചി എന്നും അറിയപ്പെടുന്ന തോണിയെക്കുറിച്ചറിയാൻ, ദയവായി തോണി കാണുക.
വസ്തുതകൾ വഞ്ചി(മരം), ശാസ്ത്രീയ വർഗ്ഗീകരണം ...
വഞ്ചി(മരം) | |
---|---|
![]() | |
പൂത്തുനിൽക്കുന്ന ആൺവഞ്ചിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Salix |
Species: | S. tetrasperma |
Binomial name | |
Salix tetrasperma | |
അടയ്ക്കുക