ദ്വിപദ നാമപദ്ധതി
ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതി / From Wikipedia, the free encyclopedia
ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതിയാണ് ദ്വിപദ നാമപദ്ധതി - Binomial nomenclature. ജീവശാസ്ത്രത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന ഈ നാമകരണ പദ്ധതി കാൾ ലിനേയസ് എന്ന ശാസ്ത്രകാരനാണ് പ്രയോഗത്തിൽ വരുത്തിയത്. ഇതനുസരിച്ച് ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ പേരിന് രണ്ട് പദങ്ങളുണ്ട്.
ഉദാഹരണമായി മാവിന്റെ ശാസ്ത്രനാമം മാഞ്ചി ഫെറ ഇൻഡിക്ക ( Mangifera indica ) എന്നും മനുഷ്യന്റേത് ഹോമോ സാപ്പിയൻസ് ( Homo sapiens ) എന്നുമാണ്.