ലൈഫ് ഓഫ് പൈ
From Wikipedia, the free encyclopedia
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണു് ലൈഫ് ഓഫ് പൈ. യാൻ മാർട്ടെൽ 2001-ൽ എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ് . ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. തായ്വാൻ, പോണ്ടിച്ചേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
- നോവലിനായി, ദയവായി ലൈഫ് ഓഫ് പൈ (നോവൽ) കാണുക.
വസ്തുതകൾ ലൈഫ് ഓഫ് പൈ, സംവിധാനം ...
ലൈഫ് ഓഫ് പൈ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ആങ് ലീ |
നിർമ്മാണം | ആങ് ലീ ഗിൽ നെറ്റർ ഡേവിഡ് വോർക്ക് |
തിരക്കഥ | ഡേവിഡ് മാഗെ |
ആസ്പദമാക്കിയത് | ലൈഫ് ഓഫ് പൈ (നോവൽ) by യാൻ മാർട്ടെൽ |
അഭിനേതാക്കൾ | സൂരജ് ശർമ ഇർഫാൻ ഖാൻ തബ്ബു അദിൽ ഹുസൈൻ ജെറാർഡ് ദെപാദ്യൂ റാഫേ സ്പ്പാൽ |
സംഗീതം | മൈക്കിൾ ഡന്ന |
ഛായാഗ്രഹണം | ക്ലൌഡിയോ മിറാൻഡ |
ചിത്രസംയോജനം | ടിം സ്ക്വയർസ് |
സ്റ്റുഡിയോ | റിഥം & ഹ്യൂസ് ഫോക്സ് 2000 പിക്ചേഴ്സ് |
വിതരണം | 20th സെഞ്ചുറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $120 മില്ല്യൻ[1] |
സമയദൈർഘ്യം | 127 മിനിറ്റുകൾ[2] |
ആകെ | $108,861,000 [1] |
അടയ്ക്കുക
85-ആം അക്കാദമി പുരസ്കാരങ്ങളിൽ നാലു അവാർഡുകൾ ഈ ചിത്രം നേടി.