ബോളിവുഡ് ഹിന്ദി ചലച്ചിത്രരം‌ഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാനായിരുന്നു ഇർഫാൻ ഖാൻ (ഹിന്ദി: इरफ़ान ख़ान, ഉർദു: عرفان خان; ജീവിതകാലം:  (7 ജനുവരി 1967 - 29 ഏപ്രിൽ 2020). 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കുന്നു. 2011-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.

വസ്തുതകൾ ഇർ‌ഫാൻ ഖാൻ, ജനനം ...
ഇർ‌ഫാൻ ഖാൻ
Thumb
Irrfan in 2015
ജനനം
Sahabzade Irfan Ali Khan[1]

(1967-01-07)7 ജനുവരി 1967
മരണം2020 ഏപ്രിൽ 29
മരണ കാരണംNeuroendocrine tumor (Colon infection) Cancer
ദേശീയതIndian
മറ്റ് പേരുകൾIrfan
കലാലയംNational School of Drama
തൊഴിൽFilm actor, producer
സജീവ കാലം1985–2020
ജീവിതപങ്കാളി(കൾ)
Sutapa Devendra Sikdar
(m. 1995)
കുട്ടികൾ2
പുരസ്കാരങ്ങൾFull list
HonoursPadma Shri (2011)
അടയ്ക്കുക

ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വർഷങ്ങളുടെ നിരന്തര പരിശ്രമത്തേത്തുടർന്ന് സലാം ബോംബെ (1988) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഖാൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദി വാരിയർ (2001) എന്ന ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഹാസിൽ (2003), മക്ബൂൾ (2004) എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മുന്നേറ്റം നടത്തി. ദി നെയിംസേക്ക് (2006), ലൈഫ് ഇൻ എ ... മെട്രോ (2007), പാൻ സിംഗ് തോമർ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഇതിൽ പാൻ സിംഗ് തോമർ (2012)[2] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവാർ (2015), നോ ബെഡ് ഓഫ് റോസസ്,  എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ കൂടുതൽ വിജയങ്ങൾ ലഭിക്കുകയും ദ അമേസിംഗ് സ്പൈഡർമാൻ (2012), ലൈഫ് ഓഫ് പൈ (2012), ജുറാസിക് വേൾഡ് (2015), ഇൻഫെർനോ (2016) എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ഹിന്ദി മീഡിയം (2017) എന്ന ചിത്രം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയം (2020) അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു. 2020 ഏപ്രിൽ 29 ന് 53 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.

ജീവചരിത്രം

ആദ്യകാല ജീവിതം

രാജസ്ഥാൻ സംസ്ഥാനത്തെ ജയ്‌പൂരിൽ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ മാതാവ് പരേതയായ സഈദ ബീഗം ഖാൻ ടോങ്ക് ഹക്കീം കുടുംബത്തിൽ നിന്നുള്ള വ്യക്തിയും പിതാവ് പരേതനായ ജാഗീർദാർ ഖാൻ ടോങ്ക് ജില്ലയ്ക്കടുത്തുള്ള ഖജൂറിയ ഗ്രാമത്തിൽ , ടയർ ബിസിനസ്സ് നടത്തിയിരുന്നു.[3][4] മികച്ച ക്രിക്കറ്റ് കളിക്കാരായിരുന്ന ഇർഫാനും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സതീഷ് ശർമയും. പിന്നീട് ഇർഫാൻ സി കെ നായിഡു ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ 23 വയസ്സിന് താഴെയുള്ള വളർന്നുവരുന്ന കളിക്കാർക്കുള്ള ടൂർണമെന്റ്). എന്നിരുന്നാലും ഫണ്ടിന്റെ അഭാവം മൂലം അദ്ദേഹം ടൂർണമെന്റിൽ പങ്കെടുത്തില്ല.[5] എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.[6]

അഭിനയ ജീവിതം

1987–2001

1987 ൽ NSD യിലെ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. മീരാ നായരുടെ സലാം ബോംബെ! എന്ന സിനിമയിൽ ഇർഫാൻ ഖാന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹം അഭിനയിച്ച  രംഗങ്ങൾ നീക്കം ചെയ്യപ്പെട്ടു.[7] മിഖായേൽ ഷട്രോവിന്റെ റഷ്യൻ നാടകത്തിന്റെ ഉദയ് പ്രകാശിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ലാൽ ഘാസ് പർ നീലെ ഘോഡ് എന്ന ടെലിവിഷൻ നാടകത്തിൽ അദ്ദേഹം ലെനിന്റെ വേഷം ചെയ്തു.[8][9] പിന്നീട് ഡാർ എന്ന സ്റ്റാർ ബെസ്റ്റ് സെല്ലേഴ്‌സ് പരമ്പരയിലെ പ്രധാന പ്രതിയോഗിയായ സൈക്കോ കില്ലറായി അദ്ദേഹം അഭിനയിച്ചു.[10] അലി സർദാർ ജാഫ്രി നിർമ്മിച്ച കഹ്കാഷനിൽ പ്രശസ്ത വിപ്ലവ ഉറുദു കവിയും ഇന്ത്യയുടെ മാർക്‌സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനുമായ മഖ്ദൂം മൊഹിയുദ്ദീന്റെ വേഷവും അദ്ദേഹം അവതരിപ്പിച്ചു.[11] സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സിന്റെ (സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത) ഏതാനും എപ്പിസോഡുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഭൻവർ (SET ഇന്ത്യയിലൂടെ സംപ്രേഷണം ചെയ്തത്) എന്ന പരമ്പരയുടെ രണ്ട് എപ്പിസോഡുകൾക്കായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ബസു ചാറ്റർജിയുടെ നിരൂപക പ്രശംസ നേടിയ നാടകീയ ചിത്രമായ കംല കി മൌത്തിൽ (1989) രൂപ ഗാംഗുലിക്കൊപ്പം അഭിനയിച്ചു.[12]

അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' ഭാരത് ഏക് ഖോജ്, സാരാ ജഹാൻ ഹമാര, ബനേഗി അപ്നി ബാത്ത്, ശ്രീകാന്ത്, ദൂരദർശനിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അനൂഗൂഞ്ച്, സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സ് (സ്റ്റാർ പ്ലസ്), സ്പാർഷ് എന്നിവ അവയിൽ പ്രധാനമാണ്.[13] വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ നിരൂപക പ്രശംസ നേടിയ ഏക് ഡോക്ടർ കി മൗത്[14] എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അതുപോലെയുള്ള മറ്റു സിനിമകളും അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.[15] 1998 ൽ സഞ്ജയ് ഖാന്റെ "ജയ് ഹനുമാൻ" എന്ന പരമ്പരയിൽ ഖാൻ വാത്മീകിയെ അവതരിപ്പിച്ചു.[16]

മുന്നേറ്റവു ദേശീയ അംഗീകാരവും (2001–2008)

ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും 11 ആഴ്ചകൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയായ ദി വാരിയർ എന്ന ചരിത്ര സിനിമയിലെ നായകനായി ആസിഫ് കപാഡിയ അദ്ദേഹത്തെ അവതരിപ്പിച്ചു. 2001 ൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ദി വാരിയർ പ്രദർശിപ്പിക്കപ്പെട്ടതോടെ, ഖാൻ അറിയപ്പെടുന്ന ഒരു മുഖമായി മാറി.

പക്ഷേ പിന്നീടുള്ള പല സിനിമകളിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.[17][18] അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഈ ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചതിന് ശേഷം, ഖാൻ അഭിനയിച്ച ഒരു മുഴുനീള ഫീച്ചർ സിനിമയായി ഇത് നിർമ്മിക്കപ്പെട്ടു. അതേ വർഷം തന്നെ ഷേക്സ്പിയറുടെ മാക്ബെത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായ നിരൂപക പ്രശംസ നേടിയ മക്ബൂലിൽ അദ്ദേഹം ടൈറ്റിൽ റോൾ ചെയ്തു.

ഹിന്ദിയിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിം‌ഫെയർ അവാർഡ് ലഭിച്ചു.

2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.

സ്വകാര്യ ജീവിതം

1995 ഫെബ്രുവരിയിൽ എഴുത്തുകാരിയും നടിയും NSD യിലെ സഹപാഠിയും കൂടിയായ സുതാപ സിക്ദറെ ഇർഫാൻ ഖാൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു ആൺ മക്കളുണ്ട്.[19]

ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ സിനിമയുടെ പേര്, വർഷം ...
സിനിമയുടെ പേര് വർഷം കഥാപാത്രം മറ്റു കുറിപ്പുകൾ
അംഗ്രേസി മീഡിയം 2020 ചമ്പക് ബൻസാൽ
ബ്ലാക്ക്മെയിൽ 2018 ദേവ് കൌശൽ
പസിൾ 2018 റോബർട്ട് English movie
കർവാൻ 2018 ഷൌക്കത്ത്
ഹിന്ദി മീഡിയം 2017 രാജ് ബത്ര
ഡൂബ്: നോ ബെഡ് ഓഫ് റോസസ് 2017 ജാവേദ് ഹസൻ Bangladesh-India joint venture film
ദ സോംഗ് ഓഫ് സ്കോർപിയൻ്‍സ് 2017 ആദം
ക്വരിബ് ക്വരിബ് സിംഗ്‍ല്ലെ 2017 യോഗി
ദ ജംഗിൾ ബുക്ക് 2016 ബാലൂ (ശബ്ദം) Hindi dub
ഇൻഫെർനോ 2016 Harry "The Provost" Sims
മദാരി 2016 Nirmal Kumar
ക്വിസ്സ 2015 അംബർ സിംഗ്
പിക്കു 2015 റാണ ചൌധറി
ജുറാസിക് വേൾഡ് 2015 സൈമൺ മസ്റാണി
തൽവാർ 2015 അശ്വിൻ കുമാർ
ജസ്ബാ 2015 യൌഹാൻ
ഗൺഡേ 2014 A.C.P. സത്യജീതി സർക്കാർ
The Xpose 2014 Alec D'Costa
Haider 2014 Roohdaar
സാഹെബ്, ബീവി ഔർ ഗാങ്ങ്സ്റ്റർ റിട്ടേൺസ് 2013 Indrajeet Singh
ഡി-ഡേ 2013 Wali Khan
ദ ലഞ്ച്ബോക്സ് 2013 സാജൻ ഫെർണാണ്ടസ്
പാൻ സിംഗ് തോമർ 2012 പാൻ സിംഗ് തോമർ
ദ അമേസിംഗ് സ്പൈഡർ-മാൻ 2012 Dr. രജിത രാത ഇംഗ്ലീഷ് സിനിമ
ലൈഫ് ഓഫ് പൈ 2012 Adult Piscine Molitor Patel ("Pi") ഇംഗ്ലീഷ് സിനിമ
യെഹ് സാലി സിന്ദഗി 2011 അരുൺ
7 ഖൂൻ മാഫ് 2011 വസിയുല്ല ഖാൻ a.k.a. മുസാഫിർ
താങ്ക് യൂ 2011 വിക്രം
റൈറ്റ് യാ റോങ്ങ് 2010 വിനയ് പട്നായിക്
നോക് ഔട്ട് 2010 ബച്ചൂ / ടോണി ഖോസ്ല
ഹിസ്സ് 2010 ഇൻസ്പെക്ടർ വിക്രം ഗുപ്ത
ആസിഡ് ഫാക്ടറി 2009 കൈസർ
ബില്ലു 2009 ബില്ലു/വിലാസ് പർദേശി
ന്യൂയോർക്ക് 2009 റോഷൻ (FBI Official)
ന്യൂയോർക്ക്, ഐ ലവ് യൂ 2009 മൻസുഖ്ഭായ് ഇംഗ്ലീഷ് സിനിമ
ബില്ലോ ബാർബർ 2008
ദില്ലി 6 2008
ഭോപ്പാൽ 2008
സെക്സ് ആൻഡ് നേക്കഡ് 2008
മുംബൈ മേരി ജാൻ 2008 തോമസ്
ക്രേസി 4 2008 ഡോ. മുഖർജി
സൺഡേ 2008 കുമാർ
പാർട്ടീഷൻ 2007 അവ്താർ
റോഡ് ടു ലഡാക്ക് 2008 റോഡ് ടു ലഡാക്ക് (ഹ്രസ്വചിത്രം), 2003-ൽ പുറത്തിറങ്ങി; മുഴുനീളചിത്രം നിർമ്മാണത്തിൽ.[20]
ആജാ നാച്ലേ 2007 ഫാറൂഖ് റിലീസ് ചെയ്തു
അപ്നാ ആസ്മാൻ 2007 രവി കുമാർ റിലീസ് ചെയ്തു
ദി ഡാർജിലിംഗ് ലിമിറ്റഡ് 2007 ഫാദർ റിലീസ് ചെയ്തു
ദി നെയിംസേക്ക് 2007 അശോക് ഗാംഗുലി മീരാ നായർ ചിത്രം
ലൈഫ് ഇൻ എ മെട്രോ 2007 മോൺടി മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്
എ മൈറ്റി ഹാർട്ട് (ചലച്ചിത്രം) 2007 ക്യാപ്റ്റൻ കാനിൽ പ്രദർശിപ്പിക്കപ്പെട്ടു
സൈനികുഡു 2006 പപ്പു യാദവ്
ഡെഡ്ലൈൻ: സിർഫ് 24 ഘണ്ഡേ 2006 ക്രിഷ് വൈദ്യ
ദി കില്ലർ 2006 വിക്രം/രൂപ്ചന്ദ് സോളങ്കി ഇമ്രാൻ ഹഷ്മിയോടൊപ്പം
യൂം ഹോത്താ തോ ക്യാ ഹോത്താ 2006 സലിം രജബലി നസീറുദ്ദീൻ ഷായുടെ സംവിധാനത്തിൽ
7½ ഫേരേ 2005 മനോജ് ജുഹി ചാവ്‌ലയോടൊപ്പം
രോഗ് 2005 ഇൻസ്പെക്റ്റർ ഉദയ് റാത്തോഡ്
ചോക്കലേറ്റ്: ദി ഡീപ്പ് ഡാർക്ക് സീക്രട്ട് 2005
ചരസ് 2004 ഉദയ് ചോപ്ര & ജിമ്മി ഷെർഗിൽ എന്നിവരോടൊപ്പം
ആൻ: മെൻ അറ്റ് വർക്ക് 2004 യൂസുഫ് പഠാൻ അക്ഷയ് കുമാർ, സുനിൽ ഷെട്ടി , ശത്രുഘ്നൻ സിൻഹ എന്നിവരോടൊപ്പം
മഖ്ബൂൽ 2003 മഖ്ബൂൽ ദേശീയ അവാർഡ്
ഹാസിൽ 2003 രൺവിജയ് സിംഗ് ജിമ്മി ഷെർഗിലിനോടൊപ്പം, മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ്
കസൂർ 2001 പബ്ലിക് പോസിക്യൂട്ടർ അഫ്താബ് ശിവദാസാനി , ലിസ റേ, എന്നിവരോടൊപ്പം
ദ വാരിയർ 2001 വഴിത്തിരിവായ വേഷം
സച്ച് എ ലോങ്ങ് ജേർണി 1998 ഗസ്റ്റഡിന്റെ അച്ഛൻ
ഏക് ഡോക്ടർ കി മൗത് 1991
ദൃഷ്ടി 1990
സലാം ബോംബെ 1988 കത്തെഴുതുന്ന ആൾ സീൻ നീക്കം ചെയ്യപ്പെട്ടു
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.