![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/50/Carpus.png/640px-Carpus.png&w=640&q=50)
ലൂണേറ്റ്
From Wikipedia, the free encyclopedia
ലൂണേറ്റ് അസ്ഥി (സെമിലൂണാർ അസ്ഥി) മനുഷ്യന്റെ കയ്യിലെ ഒരു കാർപൽ അസ്ഥിയാണ് (കൈക്കുഴയിലെ അസ്ഥി). ചന്ദ്രക്കല പോലുള്ള ആകൃതിയും ആഴത്തിൽ അവതലമായ (കുഴിഞ്ഞ) ഒരു പ്രതലവും കാരണം ഈ അസ്ഥിയെ എളുപ്പത്തിൽ തിരിച്ചറിയാം. കാർപൽ അസ്ഥികളിലെ പ്രോക്സിമൽ നിരയിൽ മദ്ധ്യത്തായാണ് ഇതിന്റെ സ്ഥാനം. അനാട്ടമിക്കൽ പൊസിഷനിൽ ലൂണേറ്റ് ലാറ്ററൽ ഭാഗത്തള്ള സ്കാഫോയ്ഡ് അസ്ഥിക്കും മീഡിയൽ ഭാഗത്തുള്ള ട്രൈക്വിട്രൽ അസ്ഥിക്കും ഇടയിലാണ്. പ്രോക്സിമൽ ഭാഗത്തായി റേഡിയസിനോടും (അസ്ഥി)| ഡിസ്റ്റൽ ഭാഗത്തായി കാപ്പിറ്റേറ്റ് അസ്ഥിയോടും| ലൂണേറ്റ് അസ്ഥി ചേർന്നിരിക്കുന്നു.
വസ്തുതകൾ Bone: ലൂണേറ്റ് അസ്ഥി "കൗ ചിൻ (പശുവിന്റെ താടി) അസ്ഥി", MeSH ...
Bone: ലൂണേറ്റ് അസ്ഥി "കൗ ചിൻ (പശുവിന്റെ താടി) അസ്ഥി" | |
---|---|
![]() | |
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ്, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി ഡിസ്റ്റൽ: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി| Image2 = Gray222.png | |
ഇടത് ലൂണേറ്റ് അസ്ഥി | |
Latin | ഓസ് ലൂണേറ്റം |
Gray's | subject #54 224 |
Articulations | പ്രോക്സിമൽ ഭാഗത്തായി റേഡിയസ് (അസ്ഥി)| ഡിസ്റ്റൽ ഭാഗത്തായി കാപ്പിറ്റേറ്റ് അസ്ഥിയും| ഹാമേറ്റ് അസ്ഥിയും| ലാറ്ററൽ ഭാഗത്തായി സ്കഫോയ്ഡ് അസ്ഥിയും മീഡിയൽ ഭാഗത്തായി ട്രൈക്വിട്രൽ അസ്ഥി |
MeSH | Lunate+Bone |
അടയ്ക്കുക
ലാറ്റിൻ ഭാഷയിലെ ലൂണ (ചന്ദ്രൻ) എന്ന വാക്കിൽ നിന്നാണ് ലൂണേറ്റ് എന്ന പദത്തിന്റെ ഉത്ഭവം. ചദ്രക്കലയോട് ഈ അസ്ഥിക്ക് ഏകദേശ സാമ്യമുണ്ട്. ഉരഗങ്ങളിലും ഉഭയജീവികളിലും ഇതിന് തുല്യമായ അസ്ഥിയെ ഇന്റർമീഡിയം എന്നാണ് വല്ലിക്കുന്നത്.