![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/50/Carpus.png/640px-Carpus.png&w=640&q=50)
ട്രൈക്വിട്രൽ
From Wikipedia, the free encyclopedia
ട്രൈക്വിട്രൽ അസ്ഥി (ട്രൈക്വിട്രം, പിരമിഡൽ, മൂന്ന്-കോണുള്ളത് അല്ലെങ്കിൽ ത്രികോണാകൃതിയുള്ള അസ്ഥി എന്നുറിയപ്പെടുന്നു മുന്നേ ക്യൂണിഫോം അസ്ഥി എന്നും അറിയപ്പെട്ടിരുന്നു). കൈക്കുഴയിൽ കാർപൽ അസ്ഥികളുടെ പ്രോക്സിമൽ നിരയിൽ മീഡിയൽ വശത്തായി ലൂണേറ്റിനും പിസിഫോമിനും ഇടയിലായി കാണപ്പെടുന്നു. കൈയ്യുടെ അൾനാർ (മദ്ധ്യരേഖയ്ക്കടുത്തുള്ള) വശത്താണ് സ്ഥാനമെങ്കിലും അൾനയുമായി സന്ധിക്കുന്നില്ല. പിസിഫോം, ഹാമേറ്റ്, ലൂണേറ്റ് എന്നീ അസ്ഥികളുമായി ട്രൈക്വിട്രൽ സന്ധിക്കുന്നുണ്ട്. ഒടിവുണ്ടാകാൻ സാദ്ധ്യത കൂടുതലുള്ള മൂന്നാമത്തെ അസ്ഥിയാണ് ഇത്.
Bone: ട്രൈക്വിട്രൽ അസ്ഥി | |
---|---|
![]() | |
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ, D=പിസിഫോം അസ്ഥി Distal: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി| Image2 = Gray223.png | |
ഇടത് ട്രൈക്വിട്രൽ അസ്ഥി | |
Latin | ഓസ് ട്രൈക്വിട്രം, ഓസ് പൈറമിഡേൽ, ഓസ് ട്രയാങ്കുലാർ |
Gray's | subject #54 224 |
MeSH | Triquetrum+Bone |
പിരമിഡാകൃതി, പിസിഫോം അസ്ഥിയുമായി സന്ധിക്കുന്ന അണ്ഡാകൃതിയുള്ള ഫേസറ്റ്, എന്നിവ കാരണം ട്രൈക്വിട്രൽ അസ്ഥിയെ തിരിച്ചറിയാൻ എളുപ്പമാണ്. വൈദ്യ പരിശോധന നടത്തുമ്പോൾ തൊട്ടറിയാനായി കൈപ്പത്തി മധ്യരേഖയിൽ നിന്ന് ദൂരേയ്ക്ക് അകറ്റേണ്ടിവരും (ട്രൈക്വിട്രൽ അൾനയുടെ സ്റ്റൈലോയ്ഡ് മുഴയുടെ കീഴെ നിന്ന് വെളിയിലേക്ക് വരണമെങ്കിൽ കൈ ഇങ്ങനെ പിടിക്കേണ്ടി വരും). പിസിഫോം അസ്ഥിയുടെ കീഴിലായതുകൊണ്ട് ട്രൈക്വിട്രം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
ലാറ്റിൻ ഭാഷയിലെ ട്രൈക്വിട്രസ് (മൂന്ന് കോണുള്ളത്) എന്ന വാക്കിൽ നിന്നാണ് ഉദ്ഭവം. ഉരഗങ്ങളിലും ഉഭയജീവികളിലും അൾനേർ എന്നാണ് ഇതിനെ വിളിക്കുന്നത്.