യഹ്യ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇസ്ലാമിലെ ഒരു പ്രവാചകനാണ് യഹ്യ നബി എന്ന യഹ് യ ബിൻ സക്കരിയ്യ (സക്കരിയ്യയുടെ മകനായ യഹ്യ). ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം സ്നാപക യോഹന്നാൻ എന്നറിയപ്പെടുന്നു. അറബികളായ ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറൻ സുറിയാനിയിൽ യുഹാനോൻ എന്നും കിഴക്കൻ സുറിയാനിയിൽ യോഹനാൻ എന്നും വിളിക്കുന്നു. മലയാളത്തിൽ യോഹന്നാൻ എന്നും ലത്തീനിൽ യോഹനൂസ് എന്നും ആംഗലേയ ഭാഷയിൽ ജോൺ (John) എന്നും ജർമനിൽ യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.
ഖുർആനിലെ വിവരണമനുസരിച്ച് ഈസാ നബിയുടെ മാതാവായ മറിയത്തിന്റെ സംരക്ഷണചുമതലയുണ്ടായിരുന്ന പണ്ഡിതനായ സക്കരിയ്യക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരിക്കുമ്പൊൾ തന്നെ ദൈവം സവിശേഷമായി നൽകിയ പുത്രനാണ് യഹ്യ[1] ഇദ്ദേഹത്തെ റോമൻ ഗവർണറായിരുന്ന ഹെറോദാ ആൻറ്റിപ്പാസ് വധിക്കുകയായിരുന്നു.
ക്രിസ്തുമതത്തിൽ യേശുവിനു മുൻപുള്ള അവസാന പ്രവാചകനാണ് സ്നാപക യോഹന്നാൻ. യേശുവിനു വഴിയൊരുക്കാൻ വന്ന പ്രവാചകനായാണ് സ്നാപക യോഹന്നാനെ ബൈബിളിൽ പരാമർശിക്കുന്നത്. സ്നാപക യോഹന്നാനിൽ നിന്നുമാണ് യേശു ജ്ഞാനസ്നാനം സ്വീകരിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.