ഇൽയാസ് നബി

From Wikipedia, the free encyclopedia

ഇസ്രായേലിയരിലേക്ക് അയക്കപ്പെട്ട പ്രവാചകൻ ആയിരുന്നു ഇല്ല്യാസ് നബി. അസ്സ്വാഫാത്ത് , അൽ അൻആം എന്നീ സൂറത്തുകളിൽ ഖുർആൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഹിസ്‌കീൽ നബിയുടെ

മരണശേഷം ജനങ്ങൾ വഴിവിട്ട് സഞ്ചരിക്കുകയും ക്രമേണ വിഗ്രഹാരാധനയിൽ മുഴുകുകയും ചെയ്തു. അക്കാരണത്താൽ തന്നെ അവരെ സംസ്കരിച്ചെടുക്കാൻ വേണ്ടി പ്രവാചകനായ ഇല്ല്യാസ് നബിയെ ഇസ്രായേൽരുടെ രാജാവായ ""അഹബിന്റെ"" കാലത്ത് അല്ലാഹു നിയോഗിച്ചു. ബഹു ദേവതാ വാദത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ വേണ്ടി തന്നെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ പ്രയത്നങ്ങൾ ഫലം ചെയ്തില്ല. അദ്ദേഹം രാജാവിനെ അടുത്തുചെന്ന് രൂക്ഷമായ വളർച്ചയുടെയും ക്ഷാമത്തിന്റെയും ആഗമനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ജനങ്ങൾ അദ്ദേഹത്തിന് വാക്കുകൾ വകവച്ചില്ല. ഉടനെ ഇല്ല്യാസ് നബിയുടെ പ്രവചനം സത്യമായി വരുകയും രാജ്യമൊട്ടാകെ വരൾച്ചയും ക്ഷാമവും കൊടുമ്പിരി കൊള്ളുകയും ചെയ്തു. ജനങ്ങൾ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങി.മൂന്നുവർഷം ഇങ്ങനെ തുടർന്നു. ശേഷം അദ്ദേഹത്തിന് ജനങ്ങളോട് ദയ തോന്നുകയും അല്ലാഹുവിനോട് കേണപേക്ഷിച്ചതിന്റെ ഫലമായി ശക്തമായ ഒരു പേമാരിക്ക് ശേഷം വളർച്ച മാറുകയും ചെയ്തു. ജനങ്ങൾ പശ്ചാത്തപിക്കുകയും അല്ലാഹുവിനെ മേൽക്കോയ്മ അംഗീകരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം അൽ യസഹ് നബിയെ പിൻഗാമിയായി നിശ്ചയിക്കുകയും ചെയ്ത ശേഷം അദ്ദേഹം നിഗൂഢമായി അപ്രത്യക്ഷമാവുകയാണുണ്ടായത്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.