From Wikipedia, the free encyclopedia
ഇസ്ലാമിൽ ഈസാ നബി (Arabic: عيسى `Īsā ) ജൂത സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനാകുന്നു. പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർആൻ അദ്ദേഹത്തിന്റെ മാതാവിനോടു ചേർത്ത് മർയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇഞ്ചീൽ. ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. ഈസയെ ദൈവത്തിന്റെ പുത്രനായോ, ദൈവത്തിന്റെ അവതാരമായോ മുസ്ലിംകൾ കണക്കാക്കുന്നില്ല. ഖുർആൻ ഈസയെ ആദിപിതാവായ ആദമിനോടാണു ഉപമിച്ചിരിക്കുന്നത്.
മർയമിന്റെ പുത്രൻ ഈസ | |
---|---|
ജനനം | 7–2 BC/BCE |
മരണം | മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല. ജൂതൻമാർ ഒരു ചാരൻ വഴി ഈസ (യേശു) ഒളിച്ചിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുക്കുകയും അതു മുഖേനെ അവിടെയെത്തിയ അവർ അവരിൽ ഒരാളെ ഒളി താവളത്തിന്റെ ഉള്ളിലേക്ക് അയച്ചു . അപ്പോഴേക്കും ജിബ്രീരീൽ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം അവിടെയെത്തുകയും ഈസ നബിയെ വാന ലോകത്തേക്ക് ഉയർത്തിയിരുന്നു. ഇതറിയാതെ ഉളളിൽ കയറിയ ആൾ ഈസയെ കണ്ടില്ല. പുറത്തു നിന്നവർ സമയം കുറേയായപ്പോൾ അകത്തു കടക്കുകയും ചെയ്തു. അപ്പോഴേക്കും അല്ലാഹു ആദ്യം കയറിയ ആളെ നബിയോട് മുഖസാദൃഷ്യം നൽകി.
ഇയാളെയാണ് അവർ ക്രൂശിച്ചതും (കുരിശിൽ തറച്ചത്) മറവ് ചെയ്തതതും. |
തൊഴിൽ | പ്രവാചകൻ,പ്രബോധകൻ |
മാതാപിതാക്ക(ൾ) | അമ്മ:ഇമ്രാൻറെ മകൾ മറിയം, മാലാഖ അവരിലേക്ക് ഊതിയപ്പോൾ ഗർഭം ധരിച്ചു(ഇസ്ലാമിക വിശ്വാസം അനുസരിച്ച്) |
ഈസയുടെ കുരിശുമരണത്തേയും വധത്തേയും ഖുർആൻ നിരാകരിക്കുന്നു. അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയർത്തിയെന്നും ജനം ഈസയുടെ കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും ഖുർആൻ പറയുന്നു. മിക്ക ഇസ്ലാമിക പാരമ്പര്യങ്ങളും യേശു ക്രൂശിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ശാരീരികമായി മരിച്ചുവെന്ന് വ്യക്തമായി നിഷേധിക്കുന്നു.
ഖുറാൻ അനുസരിച്ച്, അദ്ദേഹം ക്രൂശിക്കപ്പെട്ടില്ല, മറിച്ച് ദൈവത്താൽ രക്ഷിക്കപ്പെട്ടു. (മുസ്ലീങ്ങൾ വിശ്വസിക്കുന്നത് യേശു കുരിശിൽ മരിച്ചതല്ല, മറിച്ച് ജീവനോടെ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടതിലൂടെയാണ് രക്ഷിക്കപ്പെട്ടതെന്നാണ്).
"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ് ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ ( യാഥാർത്ഥ്യം ) അവർക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #15
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.