യോഹന്നാൻ ശ്ലീഹാ
From Wikipedia, the free encyclopedia
യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യോഹന്നാൻ ശ്ലീഹാ (ഇംഗ്ലീഷ്: John the Apostle). മറ്റൊരു അപ്പോസ്തോലനായ യാക്കോബ് ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്. അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പോസ്തലനാണ് യോഹന്നാൻ. യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്.[2] അതിനാൽ ഇദ്ദേഹത്തെ സുവിശേഷകനായ യോഹന്നാൻ (John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്നാണ് യോഹന്നാൻ തന്നെക്കുറിച്ച് തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[3]
വിശുദ്ധ യോഹന്നാൻ ശ്ലീഹാ | |
---|---|
![]() യോഹന്നാൻ ശ്ലീഹാ - ഒരു ഗ്ലാസ് പെയിന്റ് ചിത്രീകരണം | |
അപ്പോസ്തലൻ, സുവിശേഷ രചയിതാവ് | |
ജനനം | c. 6 AD ബേദ്‌സയ്ദ, ഗലീലിയ, റോമാ സാമ്രാജ്യം |
മരണം | c. 100 AD (aged 93–94) മരണസ്ഥലം വ്യക്തമല്ല, എഫേസൂസിൽ വെച്ച് സ്വാഭാവിക മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നു[1] |
വണങ്ങുന്നത് | വിവിധ ക്രിസ്ത്യൻ സഭകൾ |
നാമകരണം | Pre-congregation |
ഓർമ്മത്തിരുന്നാൾ | 27 ഡിസംബർ (റോമൻ കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ) 26 സെപ്റ്റംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ) |
പ്രതീകം/ചിഹ്നം | Book, a serpent in a chalice, cauldron, eagle |
മദ്ധ്യസ്ഥം | Love, loyalty, friendships, authors, booksellers, burn-victims, poison-victims, art-dealers, editors, publishers, scribes, examinations, scholars, theologians |
സ്വാധീനങ്ങൾ | യേശു |
സ്വാധീനിച്ചത് | അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്, പോളികാർപ്പ്, ഹിരാപോളിസിലെ പാപ്പിയസ് |
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.