മർമ്മരം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1982-ൽ വിജയൻ കാരോട്ടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും വിജയൻ സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, ജലജ, ഭരത് ഗോപി, എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മർമ്മരം.[1]. എൻ.എൻ.ഫിലിംസിന്റെ ബാനറിൽ വിജയൻ കാരോട്ട്, രാമചന്ദ്രൻ തുടങ്ങിയവർ ചിത്രം നിർമ്മിച്ചു.[2] ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. കാവാലം എഴുതിയവരികൾക്ക് എം.എസ് വി സംഗീതമൊരുക്കി. [3]1982-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സർക്കാർപുരസ്കാരവും, കാവാലം നാരായണപ്പണിക്കർക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സർക്കാർ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.
വസ്തുതകൾ മർമ്മരം, സംവിധാനം ...
മർമ്മരം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | വിജയൻ കാരോട്ട് രാമചന്ദ്രൻ |
രചന | വിജയൻ കാരോട്ട് |
തിരക്കഥ | ജോൺപോൾ |
സംഭാഷണം | വിജയൻ കാരോട്ട് |
അഭിനേതാക്കൾ | നെടുമുടി വേണു ജലജ ഗോപി മീന |
സംഗീതം | എം.എസ് വി |
ഗാനരചന | കാവാലം |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | എൻ. പി. സുരേഷ് |
സ്റ്റുഡിയോ | വിജയാ മൂവീസ് റിലീസ് |
വിതരണം | സെന്റ്രൻ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അടയ്ക്കുക