![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/Johnson_%2528composer%2529.jpg/640px-Johnson_%2528composer%2529.jpg&w=640&q=50)
ജോൺസൺ
മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകൻ / From Wikipedia, the free encyclopedia
മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു[1].
വസ്തുതകൾ ജോൺസൺ, പശ്ചാത്തല വിവരങ്ങൾ ...
ജോൺസൺ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | തൃശ്ശൂർ, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1978 – 2011 |
അടയ്ക്കുക
തൂവാനത്തുമ്പികൾ,വന്ദനം,ചിത്രം തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്.