ഭരതൻ (സംവിധായകൻ)
From Wikipedia, the free encyclopedia
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായിരുന്നു ഭരതൻ (നവംബർ 14, 1946 – ജൂലൈ 30, 1998). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്റെ ജന്മസ്ഥലം. നിരവധി ചലച്ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതൻ. നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകൻ സിദ്ധാർഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു ചിത്രകാരൻ അയിരുന്നു.
ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരതൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ ഭരതൻ, തൊഴിൽ ...
ഭരതൻ | |
---|---|
![]() ഭരതൻ | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, ചിത്രസംയോജകൻ |
സജീവ കാലം | 1974 - 1997 |
ജീവിതപങ്കാളി(കൾ) | കെ.പി.എ.സി. ലളിത |
കുട്ടികൾ | സിദ്ധാർത്ഥ് ഭരതൻ, ശ്രീക്കുട്ടി |
അടയ്ക്കുക
പ്രണയവും,രതിയും അശ്ലീലമല്ലാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഭരതന്റെ കഴിവ് വളരെയധികം പ്രസിദ്ധി നേടിയതാണ്.