![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c5/Grus_constellation_map.png/640px-Grus_constellation_map.png&w=640&q=50)
ബകം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണമീനം നക്ഷത്രഗണത്തിന്റെ തെക്കായി സ്ഥിതിചെയ്യുന്ന നക്ഷത്രഗണമാണ് ബകം. കൊക്ക് എന്നാണിത് അറിയപ്പെടുന്നത്. 64 പ്രകാശ വർഷം അകലെയുള്ള അൽനയർ (കാന്തികമാനം 1.7) എന്ന നക്ഷത്രവും 280 പ്രകാശ വർഷം അകലെയുള്ള അൽധനാബ് എന്ന ചരനക്ഷത്രവും ഇതിലുണ്ട്. ഒക്ടോബറിൽ ഇതിനെ വ്യക്തമായി കാണാൻ കഴിയും
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ബകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Gru |
Genitive: | Gruis |
ഖഗോളരേഖാംശം: | 22 h |
അവനമനം: | −47° |
വിസ്തീർണ്ണം: | 366 ചതുരശ്ര ഡിഗ്രി. (45th) |
പ്രധാന നക്ഷത്രങ്ങൾ: |
7 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
28 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
2 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Gru (Al Na'ir) (+1.73m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Gliese 832 (16.1 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ദക്ഷിണമീനം (Piscis Austrinus) സൂക്ഷ്മദർശിനി (Microscopium) സിന്ധു (Indus) സാരംഗം (Tucana) അറബിപക്ഷി (Phoenix) ശില്പി (Sculptor) |
അക്ഷാംശം +34° നും −34° നും ഇടയിൽ ദൃശ്യമാണ് ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
പീറ്റർ ഡിർക്സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പെട്രസ് പ്ലാൻഷ്യസ് വിഭാവനം ചെയ്ത പന്ത്രണ്ട് രാശികളിൽ ഒന്നാണിത്. ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ ബേയർ നക്ഷത്രങ്ങൾക്ക് പദവി നൽകി. അവയിൽ ചിലത് മുമ്പ് അയൽ രാശിയായ ദക്ഷിണമീനംദക്ഷിണമീനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. മയിൽ , അറബിപക്ഷി, സാരംഗം എന്നീ നക്ഷത്രസമൂഹങ്ങളെ മൊത്തത്തിൽ "തെക്കൻ പറവകൾ" എന്ന് വിളിക്കുന്നു.
നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫ ഗ്രൂയിസ് അൽനൈർ എന്നും അറിയപ്പെടുന്നു. ഇത് 1.7 കാന്തിമാനമുള്ള നീല നക്ഷത്രമാണ്. ബീറ്റ ഗ്രൂയിസ് ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. ഇതിന്റെ കൂടിയ കാന്തിമാനം 2.3ഉം കുറഞ്ഞത് 2.0ഉം ആണ്. ആറ് നക്ഷത്ര വ്യവസ്ഥകൾക്ക് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുവന്ന കുള്ളൻ ഗ്ലീസ് 832 ഒരു ഗ്രഹവ്യവസ്ഥയുള്ള, ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രങ്ങളിൽ ഒന്നാണ്. WASP-95-ന് രണ്ട് ദിവസം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹമുണ്ട്. ബകത്തിൽ സ്പെയർ ടയർ നെബുല എന്നറിയപ്പെടുന്ന IC 5148 എന്ന പ്ലാനറ്ററി നെബുലയും ഗ്രുസ് ക്വാർട്ടറ്റ് എന്നറിയപ്പെടുന്ന നാല് ഇന്ററാക്ടിംഗ് ഗാലക്സികളുടെ ഒരു കൂട്ടവും ഉൾപ്പെടുന്നു.