നീലത്താമര (2009)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.
ഈ ലേഖനം 2009-ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ളതാണ്. ഇതേ പേരിൽ 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തെക്കുറിച്ചറിയാൻ നീലത്താമര (1979 ലെ ചലച്ചിത്രം) എന്ന താൾ കാണുക.
വസ്തുതകൾ നീലത്താമര, സംവിധാനം ...
നീലത്താമര | |
---|---|
![]() | |
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | മേനക സുരേഷ് കുമാർ രേവതി കലാമന്ദിർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | അർച്ചന ജോസ് കവി കൈലാഷ് സ്രേഷ് നായർ റിമ കല്ലിങ്കൽ സംവൃത സുനിൽ ശ്രീദേവി ഉണ്ണി |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | വയലാർ ശരത്ചന്ദ്ര വർമ്മ |
ഛായാഗ്രഹണം | വിജയ് ഉലഗനാഥ് |
ചിത്രസംയോജനം | രഞ്ജൻ അബ്രഹാം |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | പ്ലേ ഹൌസ് |
റിലീസിങ് തീയതി | നവംബർ 27, 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക