വിദ്യാസാഗർ
ഇന്ത്യൻ ചലചിത്ര സംഗീത സംവിധായകൻ / From Wikipedia, the free encyclopedia
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസംവിധായകനാണ് വിദ്യാസാഗർ.മനോഹരമായ മെലഡി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനാൽ ഇദ്ദേഹത്തെ മെലഡി കിംഗ് എന്ന് വിളിക്കുന്നു. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ' പറനിറയെ പൊന്നളക്കും' എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടുകളിൽ ഒന്നായി കണക്കാക്കുന്നു .ഗായിക സുജാതയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതലായി ആലപിച്ചിട്ടുള്ളത്.
വസ്തുതകൾ വിദ്യാസാഗർ, പശ്ചാത്തല വിവരങ്ങൾ ...
വിദ്യാസാഗർ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1963-03-02) മാർച്ച് 2, 1963 (61 വയസ്സ്) വിഴിയനഗരം, ആന്ധ്ര പ്രദേശ് |
ഉത്ഭവം | ഇന്ത്യ |
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1989 - തുടരുന്നു |
അടയ്ക്കുക